കുണ്ടറയിലെ കനത്ത ഭൂരിപക്ഷം, പിന്നാലെ അർഹിച്ച സ്ഥാനത്ത് വിഷ്ണുനാഥ്

തിരുവനന്തപുരം: കെ.പി.സി.സി. വർക്കിങ് പ്രസിഡൻ്റായ പി.സി. വിഷ്ണുനാഥ് നിയമസഭാംഗമാകുന്നത് മൂന്നാംതവണ. യൂത്ത്കോൺഗ്രസ് മുൻ ദേശീയ ജനറൽ സെക്രട്ടറി, കെ.എസ്.യു., യൂത്ത്കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ബി.കോം. ബിരുദധാരി. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരിക്കേ 2006-ൽ ചെങ്ങന്നൂരിൽ സജി ചെറിയാനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. 2011-ൽ വിജയം ആവർത്തിച്ചു. 2016-ൽ പരാജയപ്പെട്ടു. 2021-ൽ കുണ്ടറയിൽ, മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മയെ തോൽപ്പിച്ചാണ് സഭയിലെത്തിയത്. കൊട്ടാരക്കര മാവടി പാലോട്ട് വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെയും ലീലയുടെയും മകൻ. കന്നഡ എഴുത്തുകാരി കനകഹാമയാണ് ഭാര്യ. മകൾ: അന്നപൂർണേശ്വരീദേവി.

Leave a Reply

Your email address will not be published. Required fields are marked *