ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും ഇന്ന് മുഖാമുഖം

ഡൽഹി: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകളുമായി ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും ഇന്ന് നേർക്കുനേർ വരും. രാത്രി 7.30ന് ഡൽഹി അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് ജയിച്ചാല്‍ ഏറ്റവുമധികം ഗുണം ചെയ്യുക റോയല്‍സിനാണ്. വന്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഡല്‍ഹി ക്യാപിറ്റല്‍സിന് ഗുണം ചെയ്യില്ല.

ഐപിഎല്‍ 2026-ല്‍ നിലനിൽപ്പിന്‍റെ പോരാട്ടമാണ് ഇന്ന് രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍. 10 പോയിന്‍റുള്ള ഡൽഹിക്കും 12 പോയിന്‍റുള്ള രാജസ്ഥാനും പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ഇന്ന് ജയിക്കുവർക്ക് പ്ലേ ഓഫിലേക്ക് കൂടുതൽ പ്രതീക്ഷവെക്കാം. തുടർച്ചയായി കുറഞ്ഞ സ്കോറിൽ പുറത്തായ കെ എൽ രാഹുലിന്‍റെ മോശം പ്രകടനമാണ് ഡൽഹിയുടെ പ്രധാന തലവേദന. ഡേവിഡ് മില്ലറുടെ കില്ലിങ് പ്രകടനമടക്കം ടീമിന് കരുത്താണെങ്കിലും മോശം റൺറേറ്റ് നൽകുന്ന സമ്മർദമുണ്ട് ടീമിന്. പഞ്ചാബിന് എതിരെ 210 റൺസ് ചേസ് ചെയ്‌ത് ജയിച്ചതിന്‍റെ ആത്മവിശ്വാസമുണ്ടാകും ഡൽഹിക്ക് ഇന്നിറങ്ങുമ്പോൾ. നായകൻ അക്‌സര്‍ പട്ടേലിന്‍റെ ഓള്‍റൗണ്ട് പ്രകടനമടക്കം കാത്തിരിക്കുന്നു ആരാധകർ. ഇന്ന് മിന്നും ജയം നേടിയില്ലെങ്കില്‍ ഏറെക്കുടെ സാധ്യതകൾ അവസാനിക്കുമെന്നിരിക്കെ ജീവൻമരണ പോരാട്ടം നടത്തും ഡൽഹിയെന്നുറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *