എൻ. ഷംസുദ്ദീൻ മന്ത്രിപദത്തിലേക്ക്

തിരുവനന്തപുരം: സ്ഥാനാർഥി വിഷയവുമായി ബന്ധപ്പെട്ടുയർന്ന പ്രാദേശിക വാദങ്ങളെ മറികടന്ന് മുസ്‌ലിംലീഗ്‌ സംസ്ഥാനനേതൃത്വം നല്കിയ വിശ്വാസ്യത നാലാംതവണയും കാത്തുസൂക്ഷിച്ച എൻ. ഷംസുദ്ദീൻ ആദ്യമായി മന്ത്രിപദവിയിലേക്ക്. മണ്ണാർക്കാട് മണ്ഡലത്തിന്റെ ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് എൻ. ഷംസുദീൻ വിജയിച്ചത്. എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച് പാർലമെൻ്ററി രാഷ്ട്രീയത്തിൽ തിളങ്ങിയ ഷംസുദ്ദീൻ ലീഗിന്റെ സംസ്ഥാനസെക്രട്ടറിയും ദേശീയ വർക്കിങ് കമ്മിറ്റി അംഗവുമാണ്. അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്.

പറവണ്ണയിൽ പരേതരായ എൻ. മുഹമ്മദ് കുട്ടി -വി.വി. മറിയ കുട്ടി ദമ്പതിമാരുടെ മകനാണ്. ഭാര്യ: കെ.പി. റാഫിത. മകൾ: ഡോ. എൻ. ഷഹർസാദ്. മരുമകൻ: ഡോ. അഷറഫ് വാസിൽ മുസ്‌ലിയാരകത്ത്.

Leave a Reply

Your email address will not be published. Required fields are marked *