സുരക്ഷാ മുൻനിർത്തി ദുബായിലെ ആരാധനാലയങ്ങൾ താൽക്കാലികമായി അടച്ചിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: ദുബായിൽ പൊതുജനങ്ങളുടെ സുരക്ഷാ മുൻനിർത്തി ആരാധനാലയങ്ങൾ താൽക്കാലികമായി അടച്ചു. പ്രമുഖ ക്രൈസ്തവ ദേവാലയങ്ങളും ഹൈന്ദവ ക്ഷേത്രങ്ങളും ഗുരുദ്വാരകളും താൽക്കാലികമായി അടച്ചു പൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി. ഏപ്രിൽ 3 വെള്ളിയാഴ്ച മുതൽ അടുത്തൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ബർ ദുബായിലെ ശ്രീ കൃഷ്ണ ക്ഷേത്രം, ജെബൽ അലിയിലെ ഹിന്ദു ക്ഷേത്രം എന്നിവ വെള്ളിയാഴ്ച മുതൽ അടച്ചിടുമെന്ന് മാനേജ്‌മെന്റുകൾ അറിയിച്ചു. ഭക്തരുടെ സുരക്ഷാ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും ഇതിനോട് സഹകരിക്കണമെന്നും ക്ഷേത്ര അധികൃതർ വ്യക്തമാക്കി.
കൂടാതെ ഗുരു നാനാക്ക് ദർബാർ ഗുരുദ്വാരയും അടച്ചിടാൻ നിർദ്ദേശം ഉണ്ടെന്നുമാണ് വിവരം. മാത്രമല്ല വിവിധ ക്രൈസ്തവ ദേവാലയങ്ങളിലും നേരിട്ടുള്ള പ്രാർത്ഥനാ ചടങ്ങുകൾ താൽക്കാലികമായി നിർത്തിവെച്ചു. ഇതിനെത്തുടർന്ന് ദുഃഖവെള്ളി സംബന്ധിച്ച ചടങ്ങുകൾ ഓൺലൈൻ വഴിയാണ് പല പള്ളികളും നടത്തിയത്. അപ്രതീക്ഷിതമായ ഈ അടച്ചിടലിൽ ആരാധനാലയം ഭാരവാഹികൾ എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രവർത്തിക്കുന്നുണ്ടെന്ന് അറിയിച്ചു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News