മെട്രോ തുരങ്കങ്ങളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർ.ടി.എ

ദുബായ് : മെട്രോ തുരങ്കങ്ങളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഗതാഗത ആസ്തികൾ സംരക്ഷിക്കാനും സേവന തുടർച്ച ഉറപ്പാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സമഗ്ര അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.
മെട്രോ തുരങ്കങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും പ്രവർത്തന കാലയളവ് വർധിപ്പിക്കുന്നതിനും ഉതകുന്ന രീതിയിലാണ് അറ്റകുറ്റപ്പണികൾ രൂപകല്പന ചെയ്തിരിക്കുന്നത്. പരിശോധനകൾ, ശുചീകരണം, സാങ്കേതിക നിരീക്ഷണങ്ങൾ, ആസ്തികളുടെ നവീകരണം എന്നിവയാണ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *