കണ്ണൂര്‍: കര്‍ണാടകയിലെ കുടകില്‍ ട്രക്കിങ്ങിന് പോയ മലയാളി യുവതിയെ കാണാതായി. ഐടി പ്രഫഷനലായ കണ്ണൂര്‍ സ്വദേശിനി ശരണ്യയെ (36) ആണ് കാണാതായത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രണ്ടു ദിവസമായി തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കണ്ടെത്താനായില്ല.
കൊച്ചിയില്‍ നിന്നാണ് ശരണ്യ കുടകിലേക്ക് യാത്ര ചെയ്തത്. യാവകപടി എന്ന ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിലായിരുന്നു താമസം. ഹോംസ്റ്റേയില്‍ നിന്ന് ഒറ്റയ്ക്ക് തിരിച്ച ശരണ്യ ട്രക്കിങ് റൂട്ടിലേക്ക് തിരിയുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. എന്നാല്‍, പുറത്തുകടന്നതായി കണ്ടെത്താനായില്ല. ഒറ്റയ്ക്കായിരുന്നു ശരണ്യയുടെ യാത്ര.ശരണ്യ വഴിതെറ്റി ഉള്‍ക്കാട്ടിലേക്ക് പോയതാകാം എന്നാണ് പൊലീസിന്റെ നിഗമനം.
Post Views: 3



