വൻ ദീപാവലി/പെരുന്നാൾ സമ്മാനം പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പൊതുജനങ്ങൾക്ക് വമ്പൻ ദീപാവലി/പെരുന്നാൾ സമ്മാനം പ്രഖ്യാപിച്ച് സർക്കാർ. സംസ്ഥാന സർക്കാർ നടത്തുന്ന സബ്‌സിഡി കാന്‍റീനുകളിലൂടെ വെറും 5 രൂപയ്ക്ക് മത്സ്യവും ചോറും അടങ്ങുന്ന ഊണ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള 400 പ്രത്യേക സർക്കാർ കാന്‍റീനുകളിലൂടെയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. കല്യാണിയിൽ നടന്ന ഭരണതല അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിർണായക പ്രഖ്യാപനം നടത്തിയത്.

ബംഗാളിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ ബംഗാളികളുടെ പ്രധാന ഭക്ഷണമായ മത്സ്യം, ഇറച്ചി, മുട്ട എന്നിവ നിരോധിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ അക്കാലത്ത് തന്നെ നിഷേധിച്ച ബിജെപി, തങ്ങൾ അധികാരത്തിൽ വന്നാൽ അത്തരം നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകിയിരുന്നു. ഇതിന്റെ ഭാഗമായി അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള കേന്ദ്ര ബിജെപി നേതാക്കൾ ബംഗാളിലെ പ്രചാരണ വേളകളിൽ പരസ്യമായി ‘മാച്ച്-ഭാത്’ (മത്സ്യവും ചോറും) വിരുന്നുകളിൽ പങ്കെടുക്കുകയും നാമനിർദ്ദേശ പത്രികാ റാലികളിൽ മത്സ്യം കൈയിലേന്തി ബംഗാളി സംസ്‌കാരത്തോടുള്ള തങ്ങളുടെ ആഭിമുഖ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News