‘ഇനി പ്രതിപക്ഷ നിരയ്ക്ക് വിട’; മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ പ്രതിപക്ഷ നേതാക്കൾക്കെതിരെ രാജീവ് ചന്ദ്രശേഖർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ പ്രതിപക്ഷ നിരയിലെ നേതാക്കളെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ. പിണറായി വിജയൻ, മമത ബാനർജി, എം.കെ. സ്റ്റാലിൻ, സിദ്ധരാമയ്യ എന്നിവരുടെ രാഷ്ട്രീയ ജീവിതം അഴിമതിയിലും അവസരവാദത്തിലും അധിഷ്ഠിതമാണെന്നും, ഇവരുടെ സ്ഥാനചലനത്തിലൂടെ ഈ രാഷ്ട്രീയത്തിന് അന്ത്യമായെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരന്തരം നിന്ദിച്ചും അധിക്ഷേപിച്ചും കള്ളപ്രചാരണങ്ങൾ നടത്തിയുമാണ് ഈ നാല് നേതാക്കളും തങ്ങളുടെ രാഷ്ട്രീയ ജീവിതം കെട്ടിപ്പടുത്തത്. അതിൽ മൂന്ന് പേരെ അതത് സംസ്ഥാനങ്ങളിലെ ജനങ്ങൾ തന്നെ പുറത്താക്കി. പാർട്ടി മാറിവന്ന് അധികാരത്തിലെത്തിയ സിദ്ധരാമയ്യയെ സ്വന്തം പാർട്ടി തന്നെ ഒതുക്കുകയും ചെയ്തു. ഇനി ഇവർക്കെല്ലാം വിടയെന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചു.

ഫെയ്‌സ്ബുക് പസോട്ടിന്റെ പൂർണ്ണരൂപം:

പ്രധാനമന്ത്രി Narendra Modi ജിയെ നിരന്തരം നിന്ദിച്ചും അധിക്ഷേപിച്ചും കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ടുമാണ് ഈ നാലുപേരും തങ്ങളുടെ രാഷ്ട്രീയ ജീവിതം കെട്ടിപ്പടുത്തത്.
അതിൽ മൂന്ന് പേരെ— Pinarayi Vijayan, Mamata Banerjee M. K. Stalin — അതത് സംസ്ഥാനങ്ങളിലെ ജനങ്ങൾ തന്നെ പുറത്താക്കി. പാർട്ടി മാറിവന്ന് അധികാരത്തിലെത്തിയ സിദ്ധരാമയ്യയെ ആകട്ടെ, സ്വന്തം പാർട്ടിയായ കോൺഗ്രസ് തന്നെ ഒതുക്കുകയും ചെയ്തു.
ഇനി ഇവർക്കെല്ലാം വിട! ഒപ്പം വലിയൊരു ആശ്വാസവും. അഴിമതിയിലും അവസരവാദത്തിലും കെട്ടിപ്പൊക്കിയ രാഷ്ട്രീയത്തിന്റെ അന്ത്യം ഇങ്ങനെയൊക്കെത്തന്നെയാണ്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News