കുവൈത്ത് സിറ്റി: എ 4 പേപ്പറിൽ കുതിർത്ത് ലഹരി മരുന്ന് കടത്താൻ ശ്രമം. എ4 വലുപ്പത്തിലുള്ള 1,603 ഷീറ്റുകളിലായാണ് ലഹരി മരുന്ന് കുതിർത്ത് കടത്താൻ ശ്രമിച്ചത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്തിനായിരുന്നു ഫ്രഞ്ച് പൗരന്‍റെ ശ്രമം. വിമാനത്താവളത്തിലെ നാലാം ടെർമിനലിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ആകെ 13.154 കിലോഗ്രാം ഭാരമുള്ള ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്ന് കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. ലണ്ടനിൽനിന്നാണ് ഫ്രഞ്ച് പൗരൻ കുവൈത്തിലേക്ക് യാത്ര ചെയ്തത്. സന്ദർശക വിസയിൽ എത്തിയ യാത്രക്കാരന്റെ ലഗേജിൽനിന്ന് എ4 വലുപ്പത്തിലുള്ള 1,603 ഷീറ്റുകളാണ് കണ്ടെത്തിയത്. ലഹരിമരുന്നിൽ കുതിർന്ന നിലയിലായിരുന്നു ഷീറ്റുകൾ.
Post Views: 50



