ദുബൈ: ദുബൈ ഫ്യൂച്ചർ മ്യൂസിയത്തിൽ സന്ദർശകർക്ക് പ്രവേശനം സെപ്റ്റംബർ പകുതി വരെ മാത്രം. തുടർന്ന് 2027ൽ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ‘നെക്സ്റ്റ് ജനറേഷൻ എക്സ്പീരിയൻസസി’നായുള്ള പ്രവർത്തനം ആരംഭിക്കും. മ്യൂസിയത്തിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് 2027ൽ പുതിയ പ്രദർശനം ആരംഭിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കുവെച്ച ആശയങ്ങളിൽ നിന്നും നിർദേശങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരിക്കും പുതിയ പ്രദർശനം. മ്യൂസിയത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി 1,000-ലധികം ആശയങ്ങളും നിർദേശങ്ങളും ലഭിച്ചിരുന്നു. പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും മാസങ്ങളിൽ പുറത്തുവിടും.
Post Views: 4



