കൊച്ചി: മികച്ച അഭിപ്രായം നേടി തിയേറ്ററിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ‘വാഴ 2: ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്’ തിയേറ്ററിൽ കണ്ട് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. കുടുംബത്തിനും സഹപ്രവർത്തകർക്കുമൊപ്പമാണ് സുധാകരൻ ചിത്രം കാണാൻ തിയേറ്ററിലെത്തിയത്. സുധാകരൻ തിയേറ്ററിലിരുന്ന് ചിത്രം കാണുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തെക്കുറിച്ച് നല്ലവാക്കു പറയാനും അദ്ദേഹം മറന്നില്ല.
‘നല്ല പടം. ഒരു പ്രാക്ടിക്കൽ വിഷനാണ്’, എന്നായിരുന്നു സുധാകരൻ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച അഭിപ്രായം. നേരത്തേ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കുടുംബസമേതം തിയേറ്ററിലെത്തി ചിത്രം കണ്ടിരുന്നു. പിന്നാലെ, അദ്ദേഹം ചിത്രത്തിലെ പ്രധാന താരങ്ങളെ വിളിച്ച് അഭിനന്ദിച്ചതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
