നിർത്തിവെച്ച സർവീസുകള്‍ പുനഃരാരംഭിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എയർ ഇന്ത്യ എക്സ്‍പ്രസ് നിർത്തിവെച്ചിരുന്ന എല്ലാ സർവീസുകളും പുനഃരാരംഭിച്ചു. ഒമാനിലെ സലാല, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകള്‍ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിരുന്നു. യുഎഇയിൽ നിന്നുള്ള സർവീസുകള്‍ കഴിഞ്ഞ മാസം പുനരാരംഭിച്ചിരുന്നു. യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ 13 സെക്ടറുകളിലേക്ക് എയർ ഇന്ത്യ എക്സ്‍പ്രസ് നിലവില്‍ സർവീസ് നടത്തുന്നുണ്ട്.

യുഎഇയിലെ സ്കൂളുകള്‍ ഇന്ന് അടയ്ക്കും. അവധിക്കാലം മുന്‍നിർത്തി നാട്ടിലേക്ക് പോകുന്നവർക്ക് വിമാന സർവീസുകള്‍ പുനരാരംഭിച്ചത് ഗുണകരമായി. കോഴിക്കോട്-സലാല സർവീസ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവീസുകള്‍. കോഴിക്കോട്- കുവൈത്ത് സർവീസുകളും പുനരാരംഭിച്ചു. മസ്കറ്റ്-മംഗളൂരു, ബെംഗളൂരു-കുവൈത്ത് സർവീസുകളും തുടങ്ങിയിട്ടുണ്ട്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News