ദുബൈ സുരക്ഷിതമാണ്; ദുബൈയിൽ 99% പേരും രാത്രി സുരക്ഷിതർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബൈ: ദുബൈയിൽ താമസിക്കുന്നവരിൽ 99 ശതമാനം ആളുകളും രാത്രി സമയങ്ങളിൽ സുരക്ഷിതർ. യു.എ.ഇ ആഭ്യന്തര മന്ത്രാലയവും ഫെഡറൽ കോംപറ്റിറ്റീവ്നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററും സംയുക്തമായി നടത്തിയ സർവേയിലാണ് കണ്ടെത്തൽ. ദുബൈ പൊലീസ് പങ്കുവെച്ച സർവേ പ്രകാരം, സെക്യൂരിറ്റി – ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സ് വിഭാ​ഗത്തിൽ 98.2 ശതമാനവും പകൽ സമയത്തെ സുരക്ഷിതത്വം 99.9 ശതമാനവുമാണ്. ജനങ്ങൾക്ക് പൊലീസിലുള്ള വിശ്വാസ്യത 96.2 ശതമാനമാണ്.

ദുബൈക്ക് പിന്നാലെ ഷാർജയിലും നടത്തിയ സർവേയിൽ സമാനമായ രീതിയിലുള്ള ഫലങ്ങൾ രേഖപ്പെടുത്തിയതായി ഷാർജ പൊലീസ് വ്യക്തമാക്കി. ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് നടത്തിയ സർവേയിലെ കണക്കുകൾ പ്രകാരം 2025-ൽ ഷാർജയിലെ താമസക്കാരിൽ 99.7 ശതമാനം ആളുകളും സുരക്ഷിതരാണെന്ന് കണ്ടെത്തി.അതോടൊപ്പം 99 ശതമാനം ആളുകളും പൊലീസിൽ വിശ്വാസമർപ്പിക്കുന്നതായും സർവേ സൂചിപ്പിക്കുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ യു.എ.ഇ അധികൃതർ പുലർത്തുന്ന മികച്ച കാര്യക്ഷമതയും ജനങ്ങൾക്ക് ഭരണകൂടത്തിലുള്ള ഉയർന്ന വിശ്വാസ്യതയുമാണ് ഈ സർവേ ഫലങ്ങൾ കാണിക്കുന്നത്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News