‘അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ’ ഇനി മുതൽ ‘ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരത്’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പേര് മാറ്റുന്നു. ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരത് എന്ന് ഫെഡറേഷനെ പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശത്തിന് ശനിയാഴ്ച നടന്ന ഫെഡറേഷന്‍റെ പ്രത്യേക ജനറൽ ബോഡി യോഗം അംഗീകാരം നൽകി. ഇതിന്‍റെ ഭാഗമായി ഫെഡറേഷൻ ഉടൻ തന്നെ കേന്ദ്ര കായിക മന്ത്രാലയത്തെ സമീപിക്കും. കായിക മന്ത്രാലയത്തിന്‍റെ അനുമതി കൂടി ലഭിച്ചാൽ ‌പേരുമാറ്റം ഔദ്യോഗികമായി നടപ്പിലാകുമെന്ന് ഫെഡറേഷൻ പ്രസിഡന്‍റ് കല്യാൺ ചൗബേ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. കൂടാതെ, കായിക മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചാൽ അന്തിമ അനുമതിക്കായി ഫിഫയെ സമീപിക്കുമെന്നും ചൗബെ പറഞ്ഞു.

പേര് മാറ്റാനുള്ള നിർദ്ദേശം കായിക മന്ത്രാലയത്തിന് അയക്കുകയാണ്. ഇതൊരു വലിയ പ്രക്രിയയാണ്, അതിന് ഇന്ന് ഔദ്യോഗികമായി തുടക്കമായി കഴിഞ്ഞു. മന്ത്രാലയം ഇത് അംഗീകരിച്ചില്ലെങ്കിലോ മറ്റെന്തെങ്കിലും അഭിപ്രായം രേഖപ്പെടുത്തിയാലോ ഈ നീക്കവുമായി മുന്നോട്ട് പോകില്ല. എന്നാൽ മന്ത്രാലയം അംഗീകരിക്കുകയാണെങ്കിൽ, ഞങ്ങൾ ഇത് വീണ്ടും ജനറൽ ബോഡിയിൽ കൊണ്ടുവരികയും തുടർന്ന് ഫിഫയുടെ അംഗീകാരത്തിനായി അയക്കുകയും ചെയ്യും-കല്യാൺ ചൗബേ വ്യക്തമാക്കി. തുർക്കി (Turkey എന്നത് Turkiye എന്നാക്കിയത്), ചെക്ക് റിപ്പബ്ലിക് (Czechia എന്നാക്കിയത്) തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ ഫുട്ബോൾ അസോസിയേഷനുകളുടെ പേര് മാറ്റിയ അന്താരാഷ്ട്ര മാതൃകകൾ ചൂണ്ടിക്കാണിച്ചാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷൻ ഈ പുതിയ നീക്കത്തിന് തുടക്കമിട്ടത്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News