കൊച്ചി: പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്‍ണകുമാർ സംവിധാനം ചെയുന്ന, ആര്യ നായകനാകുന്ന മലയാള ചിത്രം ‘അനന്തൻ കാട്’ എന്ന ചിത്രത്തിലെ മുരളി ഗോപിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ തങ്കരാജ് പൊന്നപ്പൻ എന്ന ശ്രദ്ധേയ കഥാപാത്രമായാണ് താരം എത്തുന്നത്. സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നതും മുരളി ഗോപി തന്നെയാണ്. ജൂൺ 25 – നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആരംഭത്തിലും കേരളത്തിന്‍റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ഒരു വിദ്യാർഥിയായിരിക്കെ കണ്ടും കേട്ടും കേട്ടുകേള്‍വിയിൽ വിരിഞ്ഞതുമായ സംഭവങ്ങളുടെ കോര്‍ത്തിണക്കലാണ് ഈ ചിത്ര’മെന്ന് ക്യാരക്ടർ പോസ്റ്ററിനോടൊപ്പം പുറത്തുവിട്ടിരിക്കുന്ന വീഡിയോയിൽ മുരളി ഗോപി വ്യക്തമാക്കി. ‘വലിയ രീതിയിലുള്ള ഓഡിയോ വിഷ്വൽ ഡിസൈൻ ഉള്ള സിനിമയാണ്. തിയേറ്റർ വ്യൂയിങ് ഡിമാൻഡ് ചെയ്യുന്ന സിനിമയാണ്. ഓരോരുത്തരും തിയേറ്ററിൽ തന്നെ ഈ ചിത്രം കാണണമെന്ന് ഇത് എഴുതിയ ആളെന്ന നിലയിലും അഭിനയിച്ച ആളെന്ന നിലയിലും അഭ്യർഥിക്കുന്നു’ എന്നും അദ്ദേഹം പറഞ്ഞു.
‘അനന്തൻ കാട്’ ക്യാരക്ടർ പോസ്റ്റർ പുറത്ത്
