എങ്ങനെയുണ്ട് ‘ബാലന്‍’? വീണ്ടും ‘സീന്‍ മാറ്റിയോ’ ചിദംബരം?

കൊച്ചി : ആവേശം സംവിധായകന്‍റെ തിരക്കഥയില്‍ മഞ്ഞുമ്മല്‍ ബോക്സ് സംവിധായകന്‍റെ അടുത്ത ചിത്രം. ഇന്ന് തിയറ്ററുകളിലെത്തുന്ന ബാലന്‍ എന്ന ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ് അതായിരുന്നു. മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചയായ, ഒരു വന്‍ വിജയ ചിത്രത്തിന് ശേഷം പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കിയ ചിത്രമാണ് ഒരുക്കിയത് എന്നതാണ് ചിദംബരം എന്ന സംവിധായകന്‍റെ കണ്‍വിക്ഷന്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്‍റെ റിലീസ് ഇന്നാണെങ്കിലും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി കൊച്ചിയില്‍ ഇന്നലെ ഒരു സ്പെഷല്‍ പ്രിവ്യൂ നടന്നിരുന്നു. ബേസില്‍ ജോസഫ്, സൈജു കുറുപ്പ്, മികച്ച ചിത്രമാണ് ബാലനെന്നും അഭിനേതാക്കളുടെ പ്രകടനങ്ങള്‍ ​ഗംഭീരമാണെന്നുമായിരുന്നു ചിത്രം കണ്ട ബേസിലിന്‍റെ പ്രതികരണം. അമ്മ- മകന്‍ ബന്ധത്തില്‍ അധിഷ്ഠിതമായി കഥ പറയുന്ന ചിത്രത്തിന്‍റെ പ്രധാന ഇമോഷന്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് വിനിമയം ചെയ്യപ്പെടുന്ന ഒന്നാണെന്നും. ബാലന്‍ ഉ​ഗ്രന്‍ സിനിമയാണെന്നും ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് വിദേശത്തേക്ക് പോകാന്‍ പോവുന്ന സിനിമയായിരിക്കും ഇതെന്നുമായിരുന്നു സൈജു കുറുപ്പിന്‍റെ പ്രതികരണം. മൂന്നാമത്തെ തവണയും ചിദംബരം വേറിട്ട ചിത്രവുമായി എത്തിരിക്കുന്നുവെന്നായിരുന്നു സാ​ഗര്‍ സൂര്യയുടെ പ്രതികരണം. ​ഗംഭീര സിനിമയാണെന്നും തിയറ്ററില്‍ മസ്റ്റ് വാച്ച് ആണെന്നും സാ​ഗര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *