തൃശ്ശൂർ : ബിജെപി പ്രാദേശിക നേതാവിനെതിരെ ഭാര്യ നൽകിയ പരാതിയിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തു. തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് കാണിച്ച് ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാറിനെതിരെ മതിലകം പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 110-ാം വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ പോയി തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, താമസിച്ചു വന്നുവെന്ന് ആരോപിച്ച് ശ്രീകുമാർ തന്നെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
