സമുദ്ര സംരക്ഷണ, രക്ഷാപ്രവർത്തനങ്ങൾക്കായി ബോധവത്കരണം സംഘടിപ്പിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ് : ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് യു.എ.ഇ.യിലെ സമുദ്ര സംരക്ഷണ, രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാഭ്യാസ- ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. രാജ്യത്തെ സമുദ്രഗവേഷണം, രക്ഷാപ്രവർത്തനം, പുനരധിവാസം, പ്രകൃതിയിലേക്ക് മടങ്ങൽ എന്നിവയ്ക്കായി പ്രവർത്തിക്കുന്ന യാസ് സീ വേൾഡ് റിസർച്ച് ആൻഡ് റെസ്‌ക്യൂ സെന്ററും യാസ് മറീനയും ചേർന്നാണ് ഈ മാസം അഞ്ചിന് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് കേന്ദ്രത്തിന്റെ രക്ഷാപ്രവർത്തന വാഹനങ്ങളായ റെസ്‌ക്യൂ വാൻ, പിക്കപ്പ് ട്രക്ക്, ജെറ്റ് സ്കി എന്നിവ അടുത്തറിയാനും സമുദ്ര രക്ഷാദൗത്യങ്ങളിൽ ഇവയുടെ ഉപയോഗമെങ്ങനെയെന്നും അറിയാൻ അവസരമുണ്ടാകും.

സമുദ്രസംരക്ഷണമേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ സെഷനുകളിൽ സമുദ്ര ജൈവവൈവിധ്യവും സമുദ്രജീവികളെ സംരക്ഷിക്കുന്നതിൽ വ്യക്തികൾ വഹിക്കേണ്ട പങ്കിനെക്കുറിച്ചും വിശദമാക്കും. യുവതലമുറയിൽ പരിസ്ഥിതി അവബോധമുണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ലോക ജലദിനമായ ഈ മാസം എട്ടിനും സമാനപരിപാടി സംഘടിപ്പിക്കും.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News