രാഹുൽ ഗാന്ധിക്കെതിരെ കേസിൽ ബഹ്റൈൻ ഒഐസിസി പ്രതിഷേധിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മനാമ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് സർക്കാർ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ആരോപിച്ചുകൊണ്ട് കേസെടുത്ത നടപടിയിൽ ബഹ്റൈൻ ഒഐസിസി പ്രതിഷേധിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുന ഖാർഗെ പങ്കെടുത്ത യോഗം നടന്ന രാംലീല മൈതാനത്തെ വേദി ശ്രീരാമസേനയുടെ പ്രവർത്തകർ ശുദ്ധികലശം നടത്തിയ വിഷയത്തിൽ, ശ്രീരാമസേനയെയും, ഉത്തരാഖണ്ഡ് സർക്കാരിനെയും രാഹുൽഗാന്ധി വിമർശിച്ച സാഹചര്യത്തിൽ കേസെടുത്തു രാഹുൽ ഗാന്ധിയെ മിണ്ടാതാക്കാം എന്നാണ് രാജ്യം ഭരിക്കുന്ന പാർട്ടി കരുതുന്നതെങ്കിൽ, അവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്ന് ബഹ്റൈൻ ഒഐസിസി ആക്ഷേപിച്ചു. 85 വയസ്സുള്ള പട്ടികജാതിക്കാരനായ കോൺഗ്രസ് പ്രസിഡന്റിനുനേരെ ഇങ്ങനെയാണ് രാജ്യം ഭരിക്കുന്ന ആളുകൾ കാട്ടുന്നതെങ്കിൽ രാജ്യത്തെ പട്ടിക ജാതി-പട്ടിക വർഗ, പിന്നോക്ക, ന്യൂനപക്ഷത്തിൽപ്പെട്ട ആളുകൾക്ക് എങ്ങനെ ഈ രാജ്യത്ത് കഴിയാൻ സാധിക്കുമെന്നും ഒഐസിസി നേതാക്കൾ ചോദിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News