യുഎഇക്ക് നേരെയുണ്ടായ ഇറാന്‍റെ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്റൈൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മനാമ: യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്റൈൻ. യുഎഇയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മേഖലയിലെ സുസ്ഥിരത തകർക്കുന്നതുമാണ് തിങ്കളാഴ്ച നടന്ന ഡ്രോൺ ആക്രമണമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ലംഘനമാണ് ഈ നടപടിയെന്ന് ബഹ്റൈൻ കുറ്റപ്പെടുത്തി.

യുഎഇയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും പൗരന്മാരുടെയും പ്രവാസികളുടെയും സംരക്ഷണത്തിനുമായി യുഎഇ ഭരണകൂടം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്റൈൻ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. സമാധാനാന്തരീക്ഷം തകർക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാനോട് ആവശ്യപ്പെടണമെന്ന് ബഹ്റൈൻ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയോട് അഭ്യർത്ഥിച്ചു. ഹോർമൂസ് കടലിടുക്ക് ഉൾപ്പെടെയുള്ള പ്രധാന സമുദ്രപാതകളിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഇറാൻ മാനിക്കണമെന്നും ബഹ്റൈൻ പ്രസ്താവനയിലൂടെ കൂട്ടിച്ചേർത്തു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News