യു.എ.ഇ: ഭീമ ജ്വല്ലേഴ്സ് യു.എ.ഇയിൽ രണ്ട് പുതിയ ഷോറൂമുകൾ തുറന്നു. ദുബായ് അൽ ബർഷ, ഷാർജ മുവൈല എന്നിവിടങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലാണ് പുതിയ ഷോറൂമുകൾ. രണ്ട് സ്ഥലങ്ങളിലും ഹൈപ്പർമാർക്കറ്റിന്റെ രണ്ടാം നിലയിലാണ് ഷോറൂമുകൾ. പ്രീമിയം ആന്റീക് ജ്വല്ലറി, ഡയമണ്ട്, വളകൾ, പെൻഡന്റുകൾ, ജുംഖ, ആധുനിക ഡിസൈനുകൾ എന്നിവയാണ് കളക്ഷനിലുള്ളത്. ദിവസേന ധരിക്കാനുള്ള ആഭരണങ്ങൾ മുതൽ വ്യത്യസ്തമായ ആഭരണങ്ങൾ വരെയുണ്ട്. പരമ്പരാഗതമായ ഡിസൈനുകളും ഏറ്റവും പുതിയ ഫാഷനിലുള്ള ആഭരണങ്ങളും ലഭ്യമാണ്.
Post Views: 2


