വാടക അടച്ചില്ല: ബിഗ് ബോസ് താരം ജിന്‍റോയുടെ ജിം ​ന​ഗരസഭ ലേലം ചെയ്തു

കൊച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോ വിജയി പി ഡി ജിന്‍റോയുടെ ഉടമസ്ഥതയിലുള്ള ‘ ജിം നഗരസഭ ലേലം ചെയ്തു. ആലുവ നഗരസഭയുടെ ക്ലോക്ക് ടവറിൽ പ്രവർത്തിച്ചിരുന്ന ബോഡി ക്രാഫ്റ്റ് മൾട്ടി ഇന്റർനാഷണൽ ഹെൽത്ത് ക്ലബ്’ ജിമ്മാണ് നഗരസഭ ലേലം ചെയ്തത്. 16 ലക്ഷത്തോളം രൂപയുടെ വാടക കുടിശ്ശിക വന്നതാണ് നടപടിക്ക് കാരണമെന്നാണ് ന​ഗരസഭയുടെ വിശദീകരണം.

ലേലത്തിൽ 6.15 ലക്ഷം രൂപയാണ് ലഭിച്ചത്. 6.14 ലക്ഷം രൂപയായിരുന്നു ചുരുങ്ങിയ ലേല തുകയായി നിശ്ചയിച്ചിരുന്നത്. ഫോർട്ട്കൊച്ചിയിൽ ജിം നടത്തുന്നയാളാണ് ലേലത്തിലൂടെ ജിന്റോയുടെ ജിം സ്വന്തമാക്കിയത്.

ജിം ലേലം ചെയ്തെങ്കിലും നഗരസഭയ്ക്ക് 10 ലക്ഷത്തോളം രൂപയുടെ നഷ്ടം ഇപ്പോഴും നിലനില്ക്കുകയാണ്. 2017ൽ 2000 ചതുരശ്ര അടി വിസ്തീർണത്തിൽ ജിന്റോ ജിം ആരംഭിക്കുകയായിരുന്നു. 2021ന് ശേഷം ഇയാൾ വാടക അടച്ചിട്ടില്ലെന്നും ,മൂന്ന് മാസം മുൻപ് നഗരസഭ ജപ്തി നോട്ടീസ് നൽകി മുറി നഗരസഭ സീൽ ചെയ്തിരുന്നുവെന്നുമാണ് വിവരം. ആലുവയിൽ വാടക കുടിശ്ശിക നിലനിൽക്കേ മറ്റ് സ്ഥലങ്ങളിലും ജിന്റോ പുതിയ ബ്രാഞ്ചുകൾ ആരംഭിച്ചതായും പറയപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *