നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അപകടം; ആറ് പേർ മരിച്ചു

ചെന്നൈ: തിരുപ്പൂർ വെള്ളകോവിലിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അപകടം. ആറ് പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ട്രിച്ചി-കോയമ്പത്തൂർ ദേശീയ പാതയിൽ കാങ്കയത്തിന് സമീപമാണ് അപകടം നടന്നത്. ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ ഒരു ചരക്ക് ലോറി റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ലോറി മാറ്റാനുള്ള ശ്രമത്തിലായിരുന്നു ലോറി ഡ്രൈവറും പോലീസ് ഉദ്യോഗസ്ഥരും . അതിനിടെ അമിത വേഗത്തിലെത്തിയ കാർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥനെയും ഡ്രൈവറെയും ഇടിച്ചുതെറിപ്പിച്ച ശേഷമാണ് വാഹനം ലോറിയിൽ ഇടിച്ചുകയറിയത്. അപകടത്തിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥനും ലോറി ഡ്രൈവറും കാർ യാത്രക്കാരായ നാലുപേരും മരിച്ചു. കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *