ഉത്തർ പ്രദേശിൽ ബിജെപി എംഎൽഎമാർ ഭരണവിരുദ്ധ വികാരം നേരിടുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലക്നൗ: 2027 ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഉത്തർ പ്രദേശിൽ നൂറിലധികം ബിജെപി എംഎൽഎമാർ ഭരണവിരുദ്ധ വികാരം നേരിടുന്നതായി റിപ്പോർട്ട്. ബിജെപി താഴേത്തട്ടിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. ഭരണവിരുദ്ധ വികാരം നേരിടുന്ന വലിയൊരു വിഭാഗം എംഎൽഎമാർക്കും തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചേക്കും. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച പകുതിയിലധികം സിറ്റിങ് എംപിമാരും തോറ്റ സാഹചര്യം ഉൾപ്പെടെ ബിജെപി മുന്നിൽക്കണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പ് നടത്തുന്നത്. ഉത്തർ പ്രദേശിൽ പാർട്ടി പ്രതിനിധീകരിക്കുന്ന 255 സീറ്റുകളിൽ നടത്തിയ സർവേയിലാണ് ബിജെപിയുടെ കണ്ടെത്തൽ.

തുടർച്ചയായി രണ്ടുതവണ ഭരണത്തിലിരുന്ന സാഹചര്യത്തിൽ, സർക്കാരിനോടുള്ള പൊതുവായ ഭരണവിരുദ്ധ വികാരത്തേക്കാൾ ജനപ്രതിനിധികളോടുള്ള അതൃപ്തിയായിരിക്കും തെരഞ്ഞെടുപ്പിൽ കൂടുതൽ തിരിച്ചടിയാവുക എന്നാണ് പാർട്ടിയുടെ ആഭ്യന്തര വിലയിരുത്തൽ. വോട്ടർമാർക്കിടയിൽ സ്വീകാര്യതയില്ലാത്ത നൂറോളം എംഎൽഎമാർ പാർട്ടിയുടെ നിരീക്ഷണത്തിലാണെന്ന് മുതിർന്ന ബിജെപി നേതാവ് സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സിറ്റിങ് എംഎൽഎമാർക്ക് സ്ഥാനാർത്ഥിത്വം അവകാശപ്പെടാനാവില്ലെന്ന് മുതിർന്ന നേതാവ് പറഞ്ഞു. ഇതോടൊപ്പം, രണ്ട് തവണയിലധികം വിജയിച്ചിട്ടുള്ള എംഎൽഎമാർക്കെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടെങ്കിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സീറ്റ് വിതരണത്തിൽ സീനിയോറിറ്റിയോ രാഷ്ട്രീയ പ്രശസ്തിയോ മുൻ വിജയങ്ങളുടെ എണ്ണമോ നോക്കുന്നതിനേക്കാൾ, ജയസാധ്യതയ്ക്ക് മുൻഗണന നൽകാനാണ് ബിജെപിയുടെ തീരുമാനം. ഇതിനായി ഓരോ മണ്ഡലത്തിൽ നിന്നും ബിജെപി നേരിട്ട് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഭരണവിരുദ്ധ വികാരത്തെ മറികടക്കുന്നതിനൊപ്പം ഒരു തലമുറമാറ്റം കൂടി ലക്ഷ്യമിട്ട് യുവാക്കൾ, സ്ത്രീകൾ, പുതുമുഖങ്ങൾ എന്നിവരെ മത്സരിപ്പിക്കാൻ പാർട്ടിക്കുള്ളിൽ നിർദേശം ഉയർന്നിട്ടുണ്ട്.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടി നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാതിരിക്കാനുള്ള തയ്യാറെടുപ്പുകളാണ് ബിജെപി നടത്തുന്നത്. 2024ൽ സംസ്ഥാനത്തെ ബിജെപി എംപിമാരുടെ എണ്ണം 62ൽ നിന്ന് 33 ആയി കുറഞ്ഞിരുന്നു. സിറ്റിങ് എംപിമാർക്കെതിരെ നിലനിന്ന ഭരണവിരുദ്ധ വികാരം കണക്കിലെടുക്കാതെ, വീണ്ടും മത്സരിപ്പിച്ചതാണ് പാർട്ടി കനത്ത തിരിച്ചടി നേരിടാൻ കാരണമായത്. 49 സിറ്റിങ് എംപിമാരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചെങ്കിലും 27 പേരും പരാജയപ്പെട്ടിരുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News