ഭീഷണി ഫോൺ കോൾ; കന്റോൺമെന്റ് എസ് ഐക്കെതിരെ പരാതിയുമായി എസ്എഫ്ഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഭീഷണി ഫോൺ കോളിൽ കന്റോൺമെന്റ് എസ് ഐ ഗോകുലിനെതിരെ പരാതിയുമായി എസ്എഫ്ഐ. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഡിജിപിക്കാണ് പരാതി നൽകിയത്. വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി എടുക്കുമെന്നായിരുന്നു എസ്ഐ ​ഗോകുലിന്റെ ഭീഷണി. ശബ്ദരേഖയിൽ അന്വേഷണത്തിന് എഡിജിപി പി വിജയൻ നിർദേശം നൽകിയിരുന്നു.

വീട്ടിലേക്ക് മാർച്ച് നടത്തിയാൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ പാർട്ടി ഓഫീസിൽ കയറി പിടകൂടുമെന്നാണ് കന്റോൺമെന്റ് SI ജി ഗോകുൽ ഫോൺ വിളിച്ച് പറഞ്ഞത്. നിനക്ക് പറ്റുന്നതൊക്കെ ചെയ്യെന്നും എസ് ഐ ഗോകുൽ പറയുന്നത് ഓഡിയോയിൽ വ്യക്തമാണ്. മര്യാദയ്ക്ക് ആണെങ്കിൽ മര്യാദയ്ക്ക് എന്ന് ഗോകുൽ പറയുന്നുണ്ട്.ആഭ്യന്തരമന്ത്രിയുടെ നിർദേശം ഉള്ളത്കൊണ്ട് മാത്രമാണ് അറസ്റ്റ് നടപടികൾ നിർത്തി വെച്ചിരിക്കുന്നതെന്നും എസ്‌ഐ പറയുന്നുണ്ട്.

യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിലെ പൊലീസ് ലാത്തി ചാർജിൽ കന്റോൺമെന്റ് സി ഐക്കും എസ്ഐക്കും എതിരെ നടപടി വേണമെന്ന ആവശ്യം ഉയർത്തിയാണ് എസ്എഫ്ഐ നേതാക്കൾ ശബ്ദരേഖ പുറത്തുവിട്ടത്. ഭീഷണി കോളിനെപ്പറ്റി അന്വേഷിക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് എഡിജിപി നിർദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ഉണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസെടുക്കേണ്ട സാഹചര്യം ഉണ്ടായത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News