Tag: sfi

ഭീഷണി ഫോൺ കോൾ; കന്റോൺമെന്റ് എസ് ഐക്കെതിരെ പരാതിയുമായി എസ്എഫ്ഐ

തിരുവനന്തപുരം: ഭീഷണി ഫോൺ കോളിൽ കന്റോൺമെന്റ് എസ് ഐ ഗോകുലിനെതിരെ പരാതിയുമായി എസ്എഫ്ഐ. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഡിജിപിക്കാണ് പരാതി നൽകിയത്. വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി എടുക്കുമെന്നായിരുന്നു എസ്ഐ ​ഗോകുലിന്റെ ഭീഷണി. ശബ്ദരേഖയിൽ അന്വേഷണത്തിന് എഡിജിപി പി വിജയൻ നിർദേശം നൽകിയിരുന്നു. വീട്ടിലേക്ക് മാർച്ച് നടത്തിയാൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ പാർട്ടി ഓഫീസിൽ കയറി പിടകൂടുമെന്നാണ് കന്റോൺമെന്റ് SI ജി ഗോകുൽ ഫോൺ വിളിച്ച് പറഞ്ഞത്. നിനക്ക് പറ്റുന്നതൊക്കെ ചെയ്യെന്നും എസ് […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി; പ്രതിഷേധം ശക്തമാക്കാൻ ഡിവൈഎഫ്ഐയും എസ്എഫ്ഐയും

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിവൈഎഫ്ഐയും എസ്എഫ്ഐയും. ഒക്ടോബർ 9ന് രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. പിന്നാലെ രാജ്യവ്യാപക പ്രതിഷേധമായി മാറ്റും. ജനാധിപത്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും. ഒക്ടോബർ പത്തിന് ജന്തർ മന്തറിലേക്ക് മാർച്ച്‌ നടത്തും. സിജെപി സമരത്തിനും ഡിവൈഎഫ്ഐയും എസ്എഫ്ഐയും പിന്തുണ പ്രഖ്യാപിച്ചു. ഡൽഹി പൊലീസ് എവിടെ തടയുന്നുവോ, ആ സ്ഥലം ജന്തർ മന്തറാക്കി മാറ്റുമെന്ന് അഭിജിത്ത് ദീപ്കെ വ്യക്തമാക്കി. അതിനിടെ, പ്രതിഷേധക്കാർക്ക് നേരെ ഡൽഹി […]
Read more

തിരുവനന്തപുരം സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി എസ്എഫ്‌ഐ

തിരുവനന്തപുരം: തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് എസ്എഫ്‌ഐ പരാതി നല്‍കി. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ പൊലീസ് നടപടിയില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മുന്‍മന്ത്രി വി ശിവന്‍കുട്ടി, എസ്എഫ്‌ഐ നേതാക്കളായ പി എസ് സഞ്ജീവ്, ശിവപ്രസാദ് എന്നിവരാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് പരാതി നല്‍കിയത്. പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. കന്റോണ്‍മെന്റ് സിഐ, എസ്‌ഐ എന്നിവരുടെ നടപടികള്‍ […]
Read more

കൊല്ലത്ത് കോൺഗ്രസ് ഓഫിസ് അടിച്ചുതകർത്തു; എസ്‌എഫ്‌ഐ – ഡിവൈഎഫ്‌ഐക്കെതിരെ ആരോപണം

അഞ്ചാലുംമൂട്ടിലെ കോൺഗ്രസ് ഓഫിസിന് നേരെ രാത്രി ആക്രമണം. ഓഫിസിലെ കസേരകളും മറ്റ് സാധനസാമഗ്രികളും അടിച്ചുതകർക്കുകയും വലിച്ചുവാരിയിടുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ എസ്‌എഫ്‌ഐ – ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ ആരോപണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.ഓഫിസിലും പരിസരത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ആക്രമണത്തിൽ പങ്കെടുത്തവരെക്കുറിച്ച് സൂചന ലഭിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. തിരുവനന്തപുരത്ത് എസ്‌എഫ്‌ഐ–യൂത്ത് കോൺഗ്രസ് സംഘർഷം ഉണ്ടായതിന് പിന്നാലെ […]
Read more

കോടിയേരിയുടെ ചിത്രം വലിച്ചുകീറി എസ്എഫ്ഐ പ്രവർത്തകൻ; നാലാം ചരമവാർഷികത്തിൽ കൊല്ലത്ത് വിവാദം

കൊല്ലം: കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷികവുമായി ബന്ധപ്പെട്ട് കൊല്ലത്ത് സ്ഥാപിച്ച ഫ്ലെക്സ് ബോർഡിലെ ചിത്രം വലിച്ചുകീറിയ സംഭവത്തിൽ വിവാദം. കോടിയേരി ബാലകൃഷ്ണന്റെ ചിത്രമാണ് എസ്എഫ്ഐ പ്രവർത്തകൻ വലിച്ചുകീറിയത്.സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. ഫ്ലെക്സ് ബോർഡിന് സമീപമെത്തിയ പ്രവർത്തകൻ ചിത്രത്തിൽ പിടിച്ച് വലിച്ചുകീറുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷികവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടക്കുന്നതിനിടെയാണ് കൊല്ലത്ത് സംഭവം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, എന്ത് സാഹചര്യത്തിലാണ് ചിത്രം കീറിയതെന്നും സംഭവത്തിന് പിന്നിലെ കാരണം എന്താണെന്നും വ്യക്തമായിട്ടില്ല.ഫ്ലെക്സ് […]
Read more

വിസി സിസ തോമസിനെ തടഞ്ഞ കേസ്; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുൻകൂർ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വൈസ് ചാന്‍സലര്‍ സിസ തോമസിനെ തടഞ്ഞ കേസില്‍ 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. യൂണിയന്‍ ചെയര്‍മാന്‍, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മുൻകൂർ ജാമ്യം. ഓഗസ്റ്റ് 13-നായിരുന്നു സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വി സി സിസ തോമസിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. സര്‍വകലാശാലയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് പ്രവര്‍ത്തനരഹിതമായ ലൈറ്റുകളുടെ ശവമഞ്ചം അടക്കം കൊണ്ടുവന്നായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. വി സി സിസ തോമസിനേയും സിന്‍ഡിക്കേറ്റ് […]
Read more

എസ്എഫ്‌ഐ നേതാക്കളെ കൈവിലങ്ങ് അണിയിച്ച് കോടതിയില്‍ ഹാജരാക്കി

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത എസ്എഫ്‌ഐ നേതാക്കളെ കോടതിയില്‍ ഹാജരാക്കിയത് കൈവിലങ്ങ് അണിയിച്ച്. എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം എസ് കെ ആദര്‍ശ്, തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനേഷ് എന്നിവരെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് വിലങ്ങ് അണിയിച്ചത്. പൊലീസിന്റെ നടപടി വിവാദങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയും വിവാദമായിരുന്നു. എസ് കെ ആദര്‍ശ്, സംസ്ഥാന കമ്മിറ്റി അംഗം ടോണി കുര്യാക്കോസ് എന്നിവരെയായിരുന്നു ആശുപത്രിയിലെത്തി അറസ്റ്റ് […]
Read more

ഭരണം മാറിയാൽ എസ്എഫ്ഐക്കാരെ തല്ലാമെന്ന് കരുതേണ്ട; ഭീഷണിയുമായി പി. എസ് സഞ്ജീവ്

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ എസ്.എഫ്.ഐ – കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ കെ.എസ്.യുവിന് ഭീഷണിയുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്ജീവ്. സംസ്ഥാനത്ത് ഭരണം മാറിയാൽ എസ്.എഫ്.ഐക്കാരെ തല്ലാമെന്ന് ഒരു കെ.എസ്.യുകാരനും കരുതേണ്ടതില്ലെന്നും, അക്രമം തുടങ്ങി വെക്കാനാണ് ഭാവമെങ്കിൽ അത് എങ്ങനെ അവസാനിപ്പിക്കണമെന്ന് തങ്ങൾക്ക് നന്നായി അറിയാമെന്നും സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കൂത്തുപറമ്പിലായാലും തിരുവനന്തപുരത്തായാലും ഇതേ നിലപാട് തന്നെയായിരിക്കുമെന്നും സഞ്ജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു. കൂത്തുപറമ്പിലുണ്ടായത് കെ.എസ്.യു ജില്ലാ പ്രസിഡന്റിന്റെ നേരിട്ടുള്ള […]
Read more

സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: കേരള സർവകലാശാലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല. പൊലീസുമായി ഉന്തും തള്ളും ഉണ്ടായതോടെ പൊലീസ് ലാത്തിവീശി. കഴിഞ്ഞ അരമണിക്കൂറിലധികമായി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇന്നലെ വന്ദേമാതരം വിവാദത്തിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ വനിതാ പ്രവർത്തകർക്കുൾപ്പെടെ പരിക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് […]
Read more

എസ്എഫ്ഐ സമരത്തിനെതിരെ വിമർശനവുമായി ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രം​ഗത്ത്. സ്വന്തം പാർട്ടിയിലുള്ള അപചയങ്ങൾ മറച്ചുവെക്കാൻ വിദ്യാർത്ഥികളെ കരുവാക്കരുതെന്ന് അദ്ദേഹം സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടു. സർക്കാർ അധികാരത്തിൽ വന്നിട്ട് വെറും 100 ദിവസമേ ആയിട്ടുള്ളൂ. ഇതിനിടയിൽ എന്ത് വലിയ സംഭവമുണ്ടായിട്ടാണ് ഇത്രയും വലിയ സമരങ്ങൾ നടത്തുന്നതെന്ന് മനസ്സിലാകുന്നില്ല. വിദ്യാർത്ഥികളുടെ ഏത് ആവശ്യമാണ് ഇവിടെ ഹനിക്കപ്പെട്ടത്? വിദ്യാർത്ഥികളെ ഇളക്കിവിട്ട് വെറുതെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. 100 ദിവസം മാത്രമല്ലേ ആയുള്ളൂവെന്നും അൽപം ക്ഷമിക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്നും […]
Read more

Recent News