എവിടെ എസ്എഫ്‌ഐ ഉണ്ടോ അവിടെ വിശ്വ മാനവിക രാഷ്ട്രീയം സ്ഫുരിക്കും; പി. എസ് സഞ്ജീവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലിലെ കണ്ണൂര്‍ ബ്ലോക്ക് വിവാദത്തില്‍ പ്രതികരിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ ഹോസ്റ്റല്‍ മുറിയില്‍ ഇഷ്ടമുള്ള സ്ഥലനാമങ്ങളോ ആളുകളുടെ പേരോ എഴുതുന്നത് മഹാപാപമാണെന്ന് പറയുന്നത് എത്രത്തോളം അശ്ലീലമാണെന്ന് അദ്ദേഹം ചോദിച്ചു. എംഎസ്എഫിനെയും, കെഎസ്‌യുവിനേയും വിദ്യാര്‍ത്ഥികള്‍ അംഗീകരിക്കാത്തതിന്റെ അരിശം തീര്‍ക്കുന്നത് ഉയര്‍ന്ന നിലവാരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ അരാജകവാദികളെന്നും അക്രമകാരികളെന്നും വിളിച്ചാണ്. തങ്ങള്‍ക്ക് വോട്ട് ചെയ്യാത്തവരെല്ലാം രാജ്യദ്രോഹികള്‍ ആണെന്ന് സംഘപരിവാര്‍ പറയുന്നത് പോലെയുള്ള നിലപാടാണ് അവര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക്യാമ്പസില്‍ എസ്എഫ്‌ഐ ആയിരിക്കുന്നവരെല്ലാം അരാജകവാദികളാണെന്നാണ് എംഎസ്എഫും കെഎസ്‌യുവും പറയുന്നത്. രാഷ്ട്രീയം പറഞ്ഞ് ജയിക്കാനാകാത്തതില്‍ എസ്എഫ്‌ഐയെ പഴിച്ചിട്ട് എന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ കണ്ണൂര്‍ ബ്ലോക്ക് മാത്രമല്ല ഉള്ളത്. ചൈന, വിയറ്റ്‌നാം, ഭഗത്സിംഗ്, ക്യൂബ, നെക്‌സല്‍ ബാരി, തെലങ്കാന, വയലാര്‍, തൃശിവപേരൂര്‍, മലപ്പുറം, ചെഗുവേര, പൊന്നാനി തുടങ്ങി നിരവധി പേരുകള്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയിട്ടുണ്ട്. ഇതെല്ലാം സ്വന്തം മുറിയില്‍ എഴുതി വെക്കുന്നത് ആ പേരുകള്‍ വഹിക്കുന്ന ചരിത്രത്തിന്റെയും നിലപാടുകളുടെയും സമരങ്ങളുടെയും ഇന്നിന്റെ തുടിപ്പായാണെന്നും സഞ്ജീവ് വിശദീകരിച്ചു.

ഇതൊന്നും മനസ്സിലാക്കാനുള്ള കേവല രാഷ്ട്രീയ ധാരണ ഇല്ലാത്തവരാണ് യുഡിഎസ്എഫ്. ആതില്ലാതെ എസ്എഫ്‌ഐയുടെ രാവണൻ കോട്ടയാണ് ഹോസ്റ്റല്‍ എന്നൊക്കെ വിഡ്ഢിത്തം പറയുന്നവരെ കുട്ടികള്‍ മുഖത്ത് നോക്കി ‘നിനക്കൊന്നും നേരം വെളുത്തിട്ടില്ലേ’എന്ന് ചോദിക്കുമെന്നും അദ്ദേഹം വിമര്‍ശനമുയര്‍ത്തുന്നുണ്ട്. എവിടെയൊക്കെ എസ്എഫ്‌ഐ ഉണ്ടോ അവിടെ വിശ്വ മാനവിക രാഷ്ട്രീയം സ്ഫുരിക്കും. അവിടങ്ങളില്‍ കണ്ണൂര്‍ ഉണ്ടാകും, ചൈനയും വിയറ്റ്‌നാമും, ചെയും, ക്യൂബയും, ഫിദലും, പലസ്തീനും, ലാവോസും, ഭഗത്തും, ഇഎംഎസും, എകെജിയും, ഗ്രാംഷിയും ഉണ്ടാകും. കുട്ടികള്‍ക്ക് ഇഷ്ടമുള്ള സ്ഥലനാമങ്ങളും, സിനിമയും, കഥാപാത്രങ്ങളും ഉണ്ടാകുമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News