പൃഥ്വിരാജ് ചിത്രം ‘ഐ, നോബഡി’ ബുക്കിങ് ആരംഭിച്ചു; വ്യാഴാഴ്ച തിയേറ്ററുകളിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ, നോബഡി’ എന്ന ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു. വ്യാഴാഴ്ച പ്രദർശനത്തിനെത്തുന്നു ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു.

ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്‌മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ.യു, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്‌സ്, ജിതിൻ മദനൻ തുടങ്ങിയ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്‌സ്‌പെരിമെന്റസിന്റെ ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. എട്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ ‘ധുരന്ധറി’ലൂടെ ശ്രദ്ധനേടിയ സുധീർ യദുവംശി, റാപ്പ് സിങ്ങർ ബിജോർൺ, സിമ്രാൻ കൗർ എന്നിവർ ചേർന്ന് ആലപിച്ച ‘ആന്തം ഓഫ് നോബഡി’ സൂപ്പർഹിറ്റാണ്. സിദ് കൗശാലാണ് വരികൾ എഴുതിയത്. ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറിയിൽ എത്തുന്ന സിനിമയാകും ‘ഐ, നോബഡി’ എന്നാണ് ട്രെൻഡിങ്ങിൽ തുടരുന്ന ട്രെയ്ലർ നൽകുന്ന സൂചന. ‘റോഷാക്ക്’, ‘ഇബിലീസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുളാണ് ‘ഐ, നോബഡി’യുടെയും രചന നിർവഹിക്കുന്നത്. ‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ‘ഐ, നോബഡി’ക്കുണ്ട്. ഇതുവരെ മലയാളം സിനിമയിൽ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ആണ് ചിത്രത്തിലുള്ളത്. യാനിക് ബെൻ, കലൈ കിങ്‌സൺ, അമിത് ജോളി ബാസ്റ്റിൻ എന്നിവർ ഒരുക്കുന്ന അഞ്ച് ഹൈ വോൾടേജ് ആക്ഷൻ രംഗങ്ങളും കാർ ചേസ് രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ട്.

ഛായാഗ്രഹണം: ദിനേശ് പുരുഷോത്തമൻ, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം, എഡിറ്റിങ്: റമീസ് എം.ബി, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നാക്കോത്ത്, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റിയൂംസ്: ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ, ഫിനാൻസ് കൺട്രോളർ: കിരൺ നെട്ടയം, സംഘട്ടന സംവിധാനം: യാനിക് ബെൻ, കലൈ കിങ്‌സൺ, അമിത് ജോളി ബാസ്റ്റിൻ, സൗണ്ട് ഡിസൈനർ: നിക്‌സൺ ജോർജ്, വി.എഫ്.എക്‌സ്: ലവാകുശ, മാർക്കറ്റിങ്: കാറ്റലിസ്റ്റ്, ഡിസൈൻ: റ്റിങ്, പ്രൊമോഷൻസ്: പൊഫാക്ഷിയോ, ഡിജിറ്റൽ മാർക്കറ്റിങ്: വിപിൻ കുമാർ വി, കളറിസ്റ്റ്: സുരേഷ് രവി, സ്റ്റീൽസ്: രോഹിത് കെ. സുരേഷ്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ടീസർ എഡിറ്റ്: ബ്ലെസ് തോമസ്, അഡ്വെർടൈസിങ്: ബ്രിങ് ഫോർത്ത്, പി.ആർ.ഒ: എ.എസ്. ദിനേശ്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News