Category: kerala

രാജ്യത്തെ ഇന്ധന വില ഉടന്‍ കുറയ്ക്കില്ല; കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില ഉടന്‍ കുറയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. എണ്ണ വില രാജ്യത്ത് കുറയാന്‍ ഇനിയും രണ്ടോ മൂന്നോ മാസമെങ്കിലും എടുത്തേക്കുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണക്കമ്പനികള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുതലായിരുന്ന സമയം വാങ്ങിയ എണ്ണയാണ് ഇപ്പോഴും രാജ്യത്ത് വില്‍ക്കുന്നതെന്നാണ് വിശദീകരണം. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി, ഇന്ധന സംഭരണ ശേഷി വര്‍ദ്ധിപ്പിച്ചും ഉഭയകക്ഷി പങ്കാളികളുമായുള്ള സഹകരണം ശക്തമാക്കിയും എണ്ണവില കുറഞ്ഞിരിക്കുന്ന ഈ സാഹചര്യം ഇന്ത്യ […]
Read more

അക്രമമഴിച്ചുവിട്ടത് ന്യൂനപക്ഷ വര്‍ഗ്ഗീയത ഉണ്ടായതുകൊണ്ടല്ല; കെഇഎന്നിന്റെ അഭിപ്രായത്തെ പിന്തുണച്ച് പി ജയരാജന്‍

കൊച്ചി: ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗ്ഗീയതകളെ സംബന്ധിച്ച കെഇഎന്‍ കുഞ്ഞഹമ്മദിന്റെ അഭിപ്രായത്തിനു പരോക്ഷ പിന്തുണയുമായി മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍. ഗുജറാത്തിലും കന്ധമാലിലും ന്യൂനപക്ഷ വര്‍ഗ്ഗീയത ഉണ്ടായതുകൊണ്ടല്ല ഭൂരിപക്ഷവര്‍ഗ്ഗീയത അവിടെ അഴിഞ്ഞാടിയത് എന്ന അഭിപ്രായത്തെ ശരിവെയ്ക്കുന്നത്. രാജ്യത്തെ ജനാധിപത്യവ്യവസ്ഥയ്ക്ക് ഏറ്റവും വലിയ ഭീഷണി ഭൂരിപക്ഷ ഹിന്ദുവര്‍ഗ്ഗീയതയാണ് എന്നും ‘സനാതനികളുടെ ഹിന്ദുത്വവഴികള്‍’ എന്ന തന്റെ പുസ്തകത്തെ മുന്‍നിര്‍ത്തിയുള്ള അഭിമുഖത്തില്‍ ജയരാജന്‍ പറയുന്നു. എന്നാല്‍ ഭൂരിപക്ഷവര്‍ഗ്ഗീയവാദികള്‍ അണികളെ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ന്യൂനപക്ഷ വര്‍ഗ്ഗീയതയെയാണ് ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ ന്യൂനപക്ഷവര്‍ഗ്ഗീയതയും ആപത്താണെന്ന് കണ്ടുകൊണ്ട് എല്ലാ […]
Read more

‘ഏകഛത്രപതി ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്’; മന്ത്രി എം. ലിജു

തിരുവനന്തപുരം: യെസ് ബോസ് കള്‍ച്ചര്‍ കോണ്‍ഗ്രസില്‍ ഇല്ലെന്ന് മന്ത്രി എം. ലിജു. ഏകഛത്രപതി ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സര്‍ക്കാര്‍ നയം സംബന്ധിച്ച് ആര്‍ക്കും ആശങ്കകള്‍ പങ്കുവെയ്ക്കാം. വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോ എന്നതിൽ യുഡിഎഫ് തീരുമാനം എടുക്കുമെന്നും എം. ലിജു വ്യക്തമാക്കി. ‘ആശങ്ക പ്രകടിപ്പിക്കുന്നതില്‍ എന്താണ് തെറ്റ്. ഞങ്ങളുടെ പാര്‍ട്ടി സിപിഐഎമ്മിനെ പോലെയല്ല. പിണറായി വിജയന്‍ പറയുന്നതിലും അപ്പുറത്തേക്ക് മറ്റൊന്ന് നിലവില്‍ ഇല്ലെന്ന് പറയുന്ന ഒരു പാര്‍ട്ടിയല്ല ഞങ്ങളുടേത്. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഏകഛത്രപതികളില്ല. അതിനാല്‍ അഭിപ്രായം ഉയരും. […]
Read more

മദ്യം വാങ്ങാനുള്ള 23 വയസ് പ്രായപരിധി കര്‍ശനമാക്കുന്നു; രേഖ ഹാജരാക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി നിയന്ത്രണം കര്‍ശനമാക്കുന്നു. മദ്യം വാങ്ങാന്‍ 23 വയസ് എന്ന നിബന്ധന കര്‍ശനമാക്കാനാണ് തീരുമാനം. ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.കര്‍ണാടക മോഡല്‍ കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ‘നോ ഐഡി നോ എന്‍ട്രി’ എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കുന്നത്. മദ്യം വാങ്ങുന്നതിനായി ഇനി പ്രായം തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
Read more

‘വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാൻ നരേന്ദ്ര മോദി ചെയ്ത സഹായം വലുതാണ്’ ;രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിൻ്റെ ഭാവിക്ക് വേണ്ടിയുള്ള പ്രോജക്ട് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്വകാര്യ നിക്ഷേപം കേരളത്തിൻ്റെ ഭാവിക്ക് വേണ്ടിയുള്ള പ്രധാനപ്പെട്ട വിഷയം. കഴിഞ്ഞ പത്ത് വർഷത്തെ അവസ്ഥയിൽ നിന്ന് കരകയറണം എങ്കിൽ സ്വകാര്യ നിക്ഷേപത്തെ സ്വാഗതം ചെയ്യണം. പുരോഗതിക്കും തൊഴിലിനും അത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാൻ നരേന്ദ്ര മോദി സര്ക്കാർ ചെയ്ത സഹായം വലുതാണ്. പദ്ധതി വികസിപ്പിക്കാനുള്ള നടപടികൾക്ക് ഒപ്പം നിൽക്കും. സർക്കാരിനോട് സഹകരിക്കും. ഇത് […]
Read more

ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട്: കോഴിക്കോട് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. പയ്യാനക്കൽ സ്വദേശി മുനീറ ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ വെച്ചായിരുന്നു സംഭവം. ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Read more

മൃഗശാലയിലെ വ്യാജ നിയമനം; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി വിജിലൻസ്

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ വ്യാജ നിയമനത്തില്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി വിജിലന്‍സ്. തിരുവനന്തപുരം മൃഗശാലയില്‍ കീപ്പര്‍ തസ്തികയില്‍ എന്‍ജിഒ യൂണിയന്‍ നേതാവ് രാമചന്ദ്രനും രാജേഷും ജോലിയില്‍ പ്രവേശിച്ചത് വ്യാജ രേഖ സമര്‍പ്പിച്ചാണ് എന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകളടക്കം പരാതിക്കാരന്‍ വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. 2025 ഓഗസ്റ്റിലാണ് മൃഗശാലയിലെ കീപ്പര്‍ നിയമനത്തിലെ ക്രമക്കേട് റിപ്പോര്‍ട്ടര്‍ പുറത്തുകൊണ്ടുവന്നത്. മൃഗശാലകളിലെ കീപ്പര്‍ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ്. ഈ നിയമനങ്ങളില്‍ തിരുവനന്തപുരത്ത് വ്യാജ രേഖ ചമച്ച് രണ്ട് പേര്‍ ജോലി നേടിയത് വിവരാവകാശ […]
Read more

‘തൂഫാൻ ജാഗരൺ’; പെരുമ്പാവൂരിൽ ജനകീയ ലഹരി വിരുദ്ധ റാലിയുമായി രമേശ് ചെന്നിത്തല

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ തൂഫാൻ ജാഗരൺ ബോധവത്കരണ റാലിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അതിഥി തൊഴിലാളികളെ മറയാക്കി ലഹരി വിപണനം വ്യാപകമാണെന്ന പരാതി ഉയർന്നതിനെ തുടർന്ന് പെരുമ്പാവൂരിലെ ജനകീയ ചെറുത്തു നിൽപ്പുകൾക്ക് പിന്തുണ നൽകുന്നതിനാണ് ആഭ്യന്തരമന്ത്രി നേരിട്ടെത്തി റാലി നടത്തിയത്. പെരുമ്പാവൂർ ബോയ്‌സ് ഹൈസ്‌കൂളിൽ നിന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ആരംഭിച്ച ലഹരി വിരുദ്ധ ബഹുജന റാലിയിൽ പ്രതികൂല കാലവസ്ഥയേയും മറികടന്ന് നിരവധി പേരാണ് എത്തിയത്. ഗുണ്ടകളല്ല സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ജനവിധി മാഫിയക്കല്ലെന്നും രമേശ് […]
Read more

PSC റാങ്ക് പട്ടിക പരി​ഗണിച്ചില്ല; താല്‍ക്കാലിക ജീവനക്കാരെ സഹായിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടിക പരി​ഗണിക്കാതെ താല്‍ക്കാലിക ജീവനക്കാരെ സഹായിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്. 505 പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ കാലാവധി നീട്ടി നല്‍കാനാണ് തദ്ദേശ വകുപ്പിന്റെ നീക്കം. 436 താല്‍ക്കാലിക ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ നിയമിക്കാനും തദ്ദേശ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പിഎസ്‌സി റാങ്ക് പട്ടികയിലെ നിയമനം നിലച്ചതോടെ പരാതിയുമായി സര്‍ക്കാരിനെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. 505 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നിയമനം ദീര്‍ഘിപ്പിക്കാനുള്ള ശുപാര്‍ശ തദ്ദേശ മന്ത്രി കെ എം ഷാജി ഉടന്‍ അംഗീകരിച്ചേക്കും.അടിയന്തര പ്രാധാന്യത്തോടെ അംഗീകാരം നല്‍കണമെന്ന് […]
Read more

“അവറാച്ചൻ റോക്ക്സ്” : വീണ്ടും മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷമാക്കാൻ വീണ്ടും ഒരു ബിജു മേനോൻ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്. നവാഗതനായ തമ്പി ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. അവറാച്ചനും മക്കളും അവരുടെ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഇഴചേരുന്ന നർമ്മത്തിൽ ചാലിച്ച രസകരമായ ഫാമിലി ഡ്രാമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. കൗതുകമുണർത്തി ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾക്കു പിന്നാലെ റിലീസായ അവറാച്ചൻ ആൻഡ് സൺസിന്റെ ടീസർ, ബിജു മേനോന്റെയും […]
Read more

Recent News