Category: kerala

മുസ്ലിം ലീഗിന്റെ മൗനം; സാദിഖലി തങ്ങൾക്ക് തുറന്ന കത്തയച്ച് വി. ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് സർക്കാരിന്‍റെ സമീപകാല തീരുമാനങ്ങൾക്കെതിരെയും അതിൽ മുസ്ലിം ലീഗ് നേതൃത്വം പുലർത്തുന്ന മൗനത്തിനെതിരെയും രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് അയച്ച തുറന്ന കത്തിലാണ് വി. ശിവൻകുട്ടി രാഷ്ട്രീയ മണ്ഡലത്തിൽ ചർച്ചയാകുന്ന പ്രസക്ത വിഷയങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മതേതര കേരളത്തെ ആശങ്കയിലാഴ്ത്തുന്ന യുഡിഎഫ് സർക്കാരിന്‍റെ കാവി അജണ്ടകൾക്ക് മുസ്ലിം ലീഗ് നേതൃത്വം കുടപിടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ പണം മുടക്കി നിർമിക്കുന്ന വീടുകളിൽ […]
Read more

സർക്കാർ നടപടികളിൽ പാർട്ടിനിയന്ത്രണം വേണം; കോൺഗ്രസിനുള്ളിൽ ആവശ്യം ശക്തം

തിരുവനന്തപുരം: സർക്കാർ നടപടികളിൽ പാർട്ടിനിയന്ത്രണം വേണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ ശക്തമാകുന്നു. എൻ. ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതിനെതിരേ കെപിസിസി ജനറൽസെക്രട്ടറി പി.എം നിയാസ് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ കെപിസിസി നേതൃയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ജനറൽ സെക്രട്ടറി എം.ആർ അഭിലാഷ് കൂടി രം​ഗത്തെത്തി. ഇരുവരും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനോട് അടുപ്പം പുലർത്തുന്നവരാണെന്നതാണ് ശ്രദ്ദേയം. മുഖ്യമന്ത്രിക്കെതിരേ പടയൊരുക്കത്തിനുള്ള സമയമായിട്ടില്ലെങ്കിലും എതിർപ്പിന്റെ സ്വരം രേഖപ്പെടുത്തുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് കമ്മിഷണർ, ദേവസ്വം പ്ലീഡർ നിയമനങ്ങൾ, വീര്യംകുറഞ്ഞ മദ്യത്തിന് […]
Read more

ശ്വേത മേനോനെതിരെ ഗുരുതര ആരോപണവുമായി നടിമാർ

കൊച്ചി: താരസംഘടന അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോനെതിരെ ഗുരുതര ആരോപണവുമായി സംഘടനയിലെ ഒരു വിഭാഗം നടിമാർ. നടിമാരായ ഉഷ ഹസീന, അന്‍സിബ, മാലാ പാര്‍വതി, മായാ വിശ്വനാഥ് എന്നിവരാണ് സംയുക്ത വാര്‍ത്താസമ്മേളനം നടത്തി ആരോപണങ്ങൾ ഉന്നയിച്ചത്. സ്ത്രീകള്‍ നേതൃനിരയില്‍ വരാന്‍ പോരാടിയവരാണ് തങ്ങളെന്ന് ഉഷ ഹസീന പറഞ്ഞു. തങ്ങള്‍ നാല് പേരും വ്യക്തിഹത്യയ്ക്ക് വിധേയരായി. നേതൃത്വത്തില്‍ കുറുക്കുവഴിയിലൂടെ എത്തിയ ആളാണ് ശ്വേതാ മേനോന്‍.അവരെ പക്ഷേ എല്ലാവരും അംഗീകരിച്ചു. നേതൃനിരയില്‍ അധികാരമോഹവും ഈഗോക്ലാഷുമാണെന്നും ഉഷ ഹസീന പറഞ്ഞു. നടി […]
Read more

നിയമസഭയിൽ സ്വീകരിക്കുന്ന അടവുകൾ പാളുന്നു; എൽഡിഎഫിൽ വിമർശനം

തിരുവനന്തപുരം: ഭരണപക്ഷത്തെ നേരിടാൻ നിയമസഭയിൽ സ്വീകരിക്കുന്ന അടവുകൾ പാളുന്നുവെന്ന് എൽ.ഡി.എഫിൽ വിമർശനം. വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിനിർദേശം അടങ്ങിയ ധനബിൽ ചർച്ചയിൽ പ്രതിപക്ഷതന്ത്രം തിരിച്ചടിച്ചുവെന്നാണ് വിലയിരുത്തൽ. വിഴിഞ്ഞം തുറമുഖ ഓഹരിക്കൈമാറ്റ വിഷയത്തിൽ സ്വീകരിച്ച നിലപാടും വേണ്ടത്ര ഫലിച്ചില്ല. പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള സി.പി.ഐ. -സി.പി.എം. തർക്കം തുടരുന്നതിനാൽ പ്രതിപക്ഷ എം.എൽ.എ. മാരുടെ യോഗം ചേരാൻ പോലും കഴിയുന്നുമില്ല. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിനുള്ള നിർദേശം സഭയിലേക്ക് ഒളിച്ചുകടത്തിയെന്നായിരുന്നു സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷനേതാവ് ഉയർത്തിയ പ്രധാന വിമർശനം. സഭയിൽ ഒരു […]
Read more

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

പത്തനംതിട്ട: പത്തനംതിട്ടയിൽ 13 വയസ്സുകാരിയെ സഹപാഠികൾ പീഡിപ്പിച്ചതായി പരാതി. സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് ഒൻപതാം ക്ലാസ്സ് വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ. സ്കൂളിന് സമീപത്ത് വെച്ചും, പ്രതികളിലൊരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചും പീഡിപ്പിച്ചെന്നാണ് മൊഴി. സ്കൂളിന് പുറത്ത് നിന്നുള്ളവരും പീഡിപ്പിച്ചെന്ന് പെൺകുട്ടി പറഞ്ഞു. അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട കൂടൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നിലവിൽ സംഭവത്തിൽ പൊലീസ് രണ്ട് എഫ്‌ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 11 പ്രതികളിൽ 6 പേരും പ്രായപൂർത്തിയാകാത്തവരാണ്.
Read more

‘ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി’; ആരോപണവുമായി കെ കെ രാഗേഷ്

കണ്ണൂർ: ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടിയെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ദിവ്യയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ അദാനി അധികൃതര്‍ പലതവണ ശ്രമിച്ചതായി കെ കെ രാഗേഷ് ചൂണ്ടിക്കാട്ടി. പോര്‍ട്ടിന്റെ കാര്യം നിങ്ങള്‍ നോക്കിയാല്‍ മതി ഉദ്യോഗസ്ഥരുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം എന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടെടുത്തു. കരാര്‍ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ മാറ്റത്തിന് ശ്രമിച്ചപ്പോള്‍ ജാഗ്രതയോടെ ഇടപെട്ട ഉദ്യോഗസ്ഥയായിരുന്നു ദിവ്യ […]
Read more

മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ മാനദണ്ഡങ്ങളിൽ ഇളവ്; നിർദേശം നൽകി ഭക്ഷ്യവകുപ്പ് മന്ത്രി?

തിരുവനന്തപുരം: മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ മാനദണ്ഡങ്ങള്‍ പുതുക്കി നല്‍കാന്‍ സര്‍ക്കാര്‍ നടപടി. സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്. 1,200 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള വീടുകളെ പരിഗണിക്കണം. 800 സിസി വരെയുള്ള കാര്‍ ഉള്‍പ്പെടെയുള്ള നാല് ചക്രവാഹനങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തണം. ഭൂമിയുണ്ടെങ്കിലും കൃഷിയോഗ്യമല്ലെങ്കില്‍ ഇളവ് നല്‍കണമെന്ന് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കും. ആദിവാസി – ഗോത്രവര്‍ഗ ഉന്നതികളില്‍ സഞ്ചരിക്കുന്ന റേഷന്‍കട വഴി റേഷന്‍ ധാന്യം എത്തിച്ചുനല്‍കുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും […]
Read more

സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് 11 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ചൊവ്വാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദേശം. പത്തനംതിട്ട,കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനുള്ള നിരോധനം തുടരുകയാണ്. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി പതിനൊന്നര വരെ 3 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകവേഷണകേന്ദ്രം […]
Read more

വീഴിഞ്ഞത്ത് എം.എസ്.സി കമ്പനിക്ക് കുത്തകാവകാശം ഉണ്ടാകില്ല; വിശദീകരണവുമായി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: ഓഹരി കൈമാറ്റത്തിൽ സർക്കാറിനുള്ള അപേക്ഷ പുതുക്കിയതിന് പിന്നാലെ വിശദീകരണവുമായി അദാനി ഗ്രൂപ്പ്. ഓഹരി കൈമാറ്റം ഉണ്ടായാലും എം.എസ്.സി വീഴിഞ്ഞത്ത് കമ്പനിക്ക് കുത്തകാവകാശം ഉണ്ടാകില്ലെന്നു അദാനി പോർട്സ് സിഇഒ അശ്വിനി ഗുപ്ത വ്യക്തമാക്കി.കേരള സർക്കാരുമായുള്ള നല്ല ബന്ധം തുടരും, സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാർ ഒപ്പിടൂ എന്നും അദാനി ഗ്രൂപ്പിന്റെ വിശദീകരണകുറിപ്പിൽ വിശദമാക്കി. സെബിക്ക് നൽകിയ കത്തിൽ പറയുന്നത് പ്രാഥമിക ധാരണയാണ്. സർക്കാരിന്റെ എല്ലാ വ്യവസ്ഥകളും അംഗീകരിക്കും. എംഎസ്‌സി കമ്പനിയുമായുള്ള ഓഹരി ഇടപാട് കഴിയുമ്പോൾ […]
Read more

സംസ്ഥാനത്തെ വൈദ്യുതി വിതരണത്തിലെ പ്രയാസങ്ങൾ പരിഹരിക്കാൻ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണം; വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

കൊച്ചി: വൈദ്യുതി വിതരണത്തിലെ പ്രയാസങ്ങൾ പരിഹരിക്കാൻ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി മേഖലയിലെ വിതരണ, ഉൽപ്പാദന, പ്രസരണ പ്രയാസങ്ങൾ പരിഹരിച്ച് ജനങ്ങൾക്ക് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് പ്രവർത്തിക്കണം. എറണാകുളം, ഇടുക്കി ജില്ലകളിലെ ജനപ്രതിനിധികളുടെയും മുതിർന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളവും വായുവും പോലെ തന്നെ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വൈദ്യുതി. വൈദ്യുതിയുടെ ദുരുപയോഗം കുറക്കേണ്ടതുണ്ട്. പകൽ സമയത്തും സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നതായി പരാതികൾ […]
Read more

Recent News