Category: kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം; വാഹനത്തിന്‍റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും അപകട കാരണം

കൊല്ലം: കൊട്ടാരക്കരയിലുണ്ടായ ടിപ്പര്‍ അപകടത്തിന് കാരണം വാഹനത്തിന്‍റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമെന്ന് കണ്ടെത്തൽ. അപകട സമയത്ത് ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് നൽകി. വാഹനത്തിന്റെ സ്പീഡ് വിവരങ്ങളും മോട്ടോര്‍ വാഹന വകുപ്പ് ശേഖരിച്ചിട്ടുണ്ട്. അപകടത്തിൽ മോട്ടോര്‍ വഹാന വകുപ്പ് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കരുനാഗപ്പള്ളി സബ് ആര്‍ടിഒയിലെ എം വി ഐ സുധിന്‍ ഗോപി, എ എം വി ഐ ശരത് എസ് കുമാര്‍ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. […]
Read more

രമേഷ് പിഷാരടിയെ കുറ്റപ്പെടുത്തിയെന്നുള്ള വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് അൻസിബ

കൊച്ചി: നടന്‍ ടിനി ടോമുമായുള്ള വിഷയത്തില്‍ രമേഷ് പിഷാരടിയെ കുറ്റപ്പെടുത്തിയെന്നുള്ള വാര്‍ത്ത പൂര്‍ണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് നടി അന്‍സിബ. വിഷയത്തില്‍ ടിനി ടോം ആവശ്യപ്പെട്ട പ്രകാരം മാപ്പ് എഴുതി നല്‍കണമെന്ന കാര്യം തന്നെ അറിയിക്കുക മാത്രമാണ് പിഷാരടി ചെയ്തതെന്ന് അന്‍സിബ ഫേസ്ബുക്കില്‍ പങ്കുവെച്ച വിശദീകരണ കുറിപ്പില്‍ പറഞ്ഞു. രമേഷ് പിഷാരടിയെ താന്‍ കുറ്റപ്പെടുത്തിയിട്ടില്ല. ഇത്തരം തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അന്‍സിബ ആവശ്യപ്പെട്ടു. ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും വിഷയത്തില്‍ മധ്യസ്ഥം വഹിക്കാന്‍ രമേഷ് […]
Read more

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രതി ജിതിന്‍ ഭാസ്‌കറിന് സ്വീകരണമൊരുക്കി CPIM

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രതി ജിതിന്‍ ഭാസ്‌കറിന് സ്വീകരണമൊരുക്കി സിപിഐഎം. വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. കേസില്‍ ജാമ്യം ലഭിച്ച് പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് ജിതിന് സ്വീകരണം ഒരുക്കിയത്. വടകര സബ് ജയില്‍ പരിസരത്തായിരുന്നു സ്വീകരണം.അതിനിടെ, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം. വ്യാജപരാതി നല്‍കി കേസില്‍ പ്രതി ചേര്‍ത്തു എന്നാരോപിച്ച് കോടതിയെ സമീപിക്കാനാണ് നീക്കം. കേസില്‍ തന്നെ രണ്ട് വര്‍ഷം വേട്ടയാടിയെന്ന് മുഹമ്മദ് കാസിം ആരോപിച്ചു. എല്‍ഡിഎഫ് […]
Read more

മ്യൂൾ അക്കൗണ്ടുകള്‍ വഴി ഹവാല ഇടപാടുകള്‍; കോഴിക്കോട് 70 കേസുകള്‍

കോഴിക്കോട്: സംസ്ഥാനത്ത് മ്യൂള്‍ അക്കൗണ്ടുകള്‍ വഴി ഹവാല ഇടപാടുകള്‍ നടത്തിയതില്‍ കോഴിക്കോട് മാത്രം രജിസ്റ്റര്‍ ചെയ്തത് 70 കേസുകള്‍. ഇതില്‍ 52 എണ്ണം കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ ഉള്ളവരും, 35 എണ്ണം കോഴിക്കോട് നഗരത്തില്‍ ഉള്ളവരും ആണ്. ബിസ്സിനസ്സില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും യുവാക്കളുമാണ് ഈ കെണിയില്‍ വീഴുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കൈമാറ്റം ചെയ്യുന്നതിന് മറ്റുള്ളവരുടെ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്ന വാടക അക്കൗണ്ടുകളാണ് മ്യൂള്‍ അക്കൗണ്ടുകള്‍. ഇതിനായി സാധാരണക്കാരായ കച്ചവടക്കാര്‍,ഓണ്‍ലൈന്‍ ജോലി നോക്കുന്ന യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെയാണ് […]
Read more

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കാരങ്ങൾ; ബി. അശോക് സർവകലാശാലകൾ സന്ദർശിക്കും

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിടാന്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക്. വൈസ് ചാൻസിലർമാരെ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയതിന് പിന്നാലെ എല്ലാ സര്‍വകലാശാലകളിലും നേരിട്ട് സന്ദര്‍ശനം നടത്താനാണ് തീരുമാനം. നാളെ കേരള സര്‍വകലാശാലയിലാണ് ആദ്യ സന്ദര്‍ശനം. സര്‍വകലാശാലയിലെ ഫയല്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ നീക്കമുണ്ടെന്നും സൂചനയുണ്ട്. അതേസമയം, സര്‍വകലാശാല വിഷയങ്ങളില്‍ ഇടപെടാന്‍ സെക്രട്ടറിക്ക് അധികാരമില്ലെന്നും ബി അശോകിന്റെ നീക്കം ചട്ടവിരുദ്ധമെന്നും ആരോപണം ഉയർന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി അശോക് […]
Read more

കൈവശമുള്ള ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ മോഹൻലാൽ

കൊച്ചി: തന്റെ കൈവശമുള്ള ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനൊരുങ്ങി നടൻ മോഹൻലാൽ. ഇതുസംബന്ധിച്ച് വനംവകുപ്പിന് അപേക്ഷ നൽകി. മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) പി. കാർത്തിക് ഐഎഫ്എസിന് കഴിഞ്ഞ മാർച്ചിലാണ് അപേക്ഷ നൽകിയത്. ഇത് തുടർനടപടികൾക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറി. ഹൈക്കോടതിയുടെ നിരീക്ഷണത്തെ തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ചാണ് മോഹൻലാൽ തന്റെ കൈവശമുള്ള ആനക്കൊമ്പ് സറണ്ടർ ചെയ്യാൻ ഒരുങ്ങുന്നത്.അപേക്ഷയ്ക്ക് പിന്നാലെ വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ കൊച്ചിയിലെ മോഹൻലാലിന്റെ വസതിയിലെത്തി […]
Read more

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

കോഴിക്കോട്: മൂന്ന് ദിവസത്തെ വിലവര്‍ധനക്ക് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 200 രൂപ കുറഞ്ഞ് 1,07,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,450 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 4560 രൂപ പവന് വര്‍ധിച്ചിരുന്നു. ജൂലൈ ഒന്നിന് 1,03,240 രൂപയായിരുന്നു പവന്‍ വില. ജൂലൈ രണ്ടിന് ഇത് 1,06,000 രൂപയായി. ഇന്നലെ 1,07,800 രൂപയായും വര്‍ധിച്ചിരുന്നു. വീണ്ടും കുതിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇന്ന് നേരിയ കുറവ് വന്നത്.ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് […]
Read more

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കോടതിയിൽ ഹാജരായി സിപിഎം നേതാക്കൾ

തൃശ്ശൂർ: തൃശ്ശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ മുതിർന്ന സിപിഎം നേതാക്കൾ എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ, എം.കെ. വർഗീസ് അടക്കമുള്ളവർ കോടതിയിൽ ഹാജരായി. കലൂർ പിഎംഎൽഎ കോടതിയിലാണ് ഇവർ ഹാജരായത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടാമത് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ പ്രതിചേർക്കപ്പെട്ടതിന്റെ ഭാഗമായാണ് എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ അടക്കമുള്ളവർ എത്തിയത്. 2012-13 കാലഘട്ടത്തിലാണ് കരുവന്നൂർ ബാങ്കിൽ ഭരണസമിതിയുടെ നേതൃത്വത്തിൽ ക്രമക്കേടിന് തുടക്കം കുറിച്ചത്. ഭരണസമിതിയെ നിയന്ത്രിക്കാൻ സിപിഎം […]
Read more

ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവെച്ചു

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവെച്ചു. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവെച്ചത്. രാജി വ്യക്തിപരം എന്നാണ് ഇരുവരും നൽകിയിരിക്കുന്ന വിശദീകരണം. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പല മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമനം നടക്കുന്നതേയുള്ളൂ. മുഖ്യമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും വേഗത്തില്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച വകുപ്പുകളായിരുന്നു കെ. മുരളീധരന്‍ മന്ത്രിയായിട്ടുള്ള ആരോഗ്യം, ദേവസ്വം വകുപ്പുകള്‍. ഇതിനിടെയാണ് കെ. മുരളീധരന്റെ പേഴ്‌സണല്‍ […]
Read more

‘കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് ഹൈക്കമാൻഡാണ്’; കെ.മുരളീധരൻ

കോഴിക്കോട്: പുതിയ കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് ഫ്‌ളെക്‌സുകളല്ലെന്നും ഹൈക്കമാൻഡ് ആണെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ. പ്രധാനമായും രാത്രിയിലാണ് ഫ്‌ളക്‌സുകൾ വെക്കുന്നത്. എങ്ങനെ വെച്ചാലും കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വഴി അതല്ലെന്നും മുരളീധരൻ പറഞ്ഞു. പുതിയ കെപിസിസി അധ്യക്ഷനായി ചിലരെ ഉയർത്തിക്കാട്ടി ഡിസിസി ഓഫീസുകൾക്ക് മുന്നിൽവരെ ഫ്‌ളക്‌സുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേസമയം കഴിഞ്ഞ സർക്കാർ 2500 കോടിയുടെ കടബാധ്യതയാണ് ഉണ്ടാക്കിയത്. മരുന്ന് കമ്പനികൾക്ക് അടക്കം വമ്പൻ കുടിശ്ശികയാണ്. അത് തീർത്തുവരികയാണെന്നും മന്ത്രി പറഞ്ഞു. പകർച്ച വ്യാധികളെ […]
Read more

Recent News