മ്യൂൾ അക്കൗണ്ടുകള്‍ വഴി ഹവാല ഇടപാടുകള്‍; കോഴിക്കോട് 70 കേസുകള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സംസ്ഥാനത്ത് മ്യൂള്‍ അക്കൗണ്ടുകള്‍ വഴി ഹവാല ഇടപാടുകള്‍ നടത്തിയതില്‍ കോഴിക്കോട് മാത്രം രജിസ്റ്റര്‍ ചെയ്തത് 70 കേസുകള്‍. ഇതില്‍ 52 എണ്ണം കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ ഉള്ളവരും, 35 എണ്ണം കോഴിക്കോട് നഗരത്തില്‍ ഉള്ളവരും ആണ്. ബിസ്സിനസ്സില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും യുവാക്കളുമാണ് ഈ കെണിയില്‍ വീഴുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കൈമാറ്റം ചെയ്യുന്നതിന് മറ്റുള്ളവരുടെ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്ന വാടക അക്കൗണ്ടുകളാണ് മ്യൂള്‍ അക്കൗണ്ടുകള്‍.

ഇതിനായി സാധാരണക്കാരായ കച്ചവടക്കാര്‍,ഓണ്‍ലൈന്‍ ജോലി നോക്കുന്ന യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെയാണ് മ്യൂള്‍ അക്കൗണ്ട് കെണിയില്‍ വീഴ്ത്തുന്നത്.ഡാര്‍ക്ക് വെബില്‍ ഉള്‍പ്പെടെ ഇത്തരം അക്കൗണ്ടുകള്‍ വന്‍ തുകയ്ക്ക് വില്പനയ്ക്ക് വച്ചിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന സൈബര്‍ തട്ടിപ്പുകളിലെല്ലാം ഇത്തരം അക്കൗണ്ടുകള്‍ വഴിയാണ് പണം കൈമാറുന്നത്.കോഴിക്കോട് സിറ്റി പരിധിയില്‍ മാത്രം കഴിഞ്ഞ ആറുമാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 70 കേസുകളാണ്.ഇതില്‍ 52 എണ്ണം കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ ഉള്ളവരും, 35 എണ്ണം കോഴിക്കോട് നഗരത്തില്‍ ഉള്ളവരും ആണ്.

നിശ്ചിതതുക വാടകയ്‌ക്കോ കമീഷനായോ അക്കൗണ്ട് ഉടമയ്ക്ക് നല്‍കിയാണ് തട്ടിപ്പുകാര്‍ ഇത്തരം അക്കൗണ്ടുകള്‍ സ്വന്തമാക്കുന്നത്. ഇങ്ങനെ വാടകക്കെടുത്ത ബാങ്ക് അക്കൗണ്ടുകള്‍ വഴി കോടിക്കണക്കിന് രൂപയുടെ കൈമാറ്റവും ഇടപാടുകളും നടത്തുന്നതാണ് രീതി.ഇത്തരത്തില്‍ അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുകയാണ്.ഇത് തീര്‍ത്തും നിയമവിരുദ്ധ പ്രവര്‍ത്തനമാണ്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News