മുസ്ലിം ലീഗിന്റെ മൗനം; സാദിഖലി തങ്ങൾക്ക് തുറന്ന കത്തയച്ച് വി. ശിവൻകുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് സർക്കാരിന്‍റെ സമീപകാല തീരുമാനങ്ങൾക്കെതിരെയും അതിൽ മുസ്ലിം ലീഗ് നേതൃത്വം പുലർത്തുന്ന മൗനത്തിനെതിരെയും രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് അയച്ച തുറന്ന കത്തിലാണ് വി. ശിവൻകുട്ടി രാഷ്ട്രീയ മണ്ഡലത്തിൽ ചർച്ചയാകുന്ന പ്രസക്ത വിഷയങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

മതേതര കേരളത്തെ ആശങ്കയിലാഴ്ത്തുന്ന യുഡിഎഫ് സർക്കാരിന്‍റെ കാവി അജണ്ടകൾക്ക് മുസ്ലിം ലീഗ് നേതൃത്വം കുടപിടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ പണം മുടക്കി നിർമിക്കുന്ന വീടുകളിൽ ഒരു ഭരണകർത്താവിന്റെയും ചിത്രം പതിക്കരുതെന്ന് എൽഡിഎഫ് സർക്കാർ നിർബന്ധബുദ്ധി കാണിച്ച സ്ഥാനത്ത്, കേന്ദ്ര ഭവന പദ്ധതിയിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കാമെന്ന മന്ത്രി ഷാജിയുടെ പ്രസ്താവന മതേതര കേരളത്തിന് ഏൽപിച്ച പ്രഹരമാണെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടി. പിഎംശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ ലീഗ് മന്ത്രിമാർ പച്ചക്കൊടി കാട്ടിയതും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയത്തെയും കത്തിൽ ശക്തമായി വിമർശിക്കുന്നു.

ചന്ദ്രിക പത്രത്തിൽ ലേഖനമെഴുതി ഇതിനെതിരെ പ്രതികരിക്കുന്നതിന് പകരം, മുഖ്യമന്ത്രിയെ വിളിച്ച് തീരുമാനം തിരുത്തിക്കാൻ തങ്ങൾ തയാറാകണമായിരുന്നു എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതിന് പിന്നിൽ വ്യക്തമായ സംഘപരിവാർ രാഷ്ട്രീയമുണ്ട്. വോട്ടർ പട്ടികയിലും തെരഞ്ഞെടുപ്പ് പ്രക്രിയകളിലും ബിജെപിക്ക് അനായാസം ഇടപെടാൻ വഴിയൊരുക്കുന്നതാണ് ഈ നിയമനം. അദ്ദേഹത്തിന്റെ മുൻകാല സോഷ്യൽ മീഡിയ ഇടപെടലുകൾ ആരുടെ താല്പര്യപ്രകാരമാണ് മറച്ചുവെച്ചതെന്നും ശിവൻകുട്ടി ചോദിച്ചു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News