Category: politics

യുഡിഎഫ് മന്ത്രിസഭയിൽ വനിതകൾക്ക് പരിഗണന നൽകണം: കെ അജിത

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ വനിതകൾക്ക് പരിഗണന നൽകണമെന്ന് സാമൂഹിക പ്രവർത്തക കെ അജിത. രണ്ട് വനിത എംഎൽഎമാർക്കെങ്കിലും മന്ത്രി സ്ഥാനം നൽകണമെന്നും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനമല്ല ഏൽപ്പിക്കേണ്ടതെന്നും അജിത അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ കോൺഗ്രസ് പുനർ ആലോചന നടത്തണമെന്നും പുത്തരിയിൽ തന്നെ കല്ലുകടി ഉണ്ടാകരുതെന്നും അവർ പറഞ്ഞു. വനിതാ ശിശുക്ഷേമ വകുപ്പ് വനിത എംഎൽഎയെ ഏൽപ്പിക്കണമെന്നും ഘടകക്ഷിക്ക് നൽകരുതെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് മനസ്സിലാകുക കോൺഗ്രസിനാണെന്നും അവർ പറഞ്ഞു.
Read more

ചാണ്ടി ഉമ്മനും വിടി ബൽറാമും പുറത്ത്

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ മന്ത്രിസഭ രൂപീകരണ ചർച്ചകൾ അവസാന നിമിഷത്തിലെത്തിയപ്പോൾ വമ്പൻ ട്വിസ്റ്റുകളും സർപ്രൈസുകളും. ഏറ്റവും ഒടുവിൽ വമ്പൻ സർപ്രൈസുകളായി കൽപ്പറ്റ എം എൽ എ ടി സിദ്ദിഖും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ ജെ ജനീഷും അങ്കമാലി എം എൽ എ റോജി എം ജോണിന്‍റെയും പേരുകൾ മന്ത്രി പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് വിവരം. ആദ്യ ഘട്ടം മുതലേ മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചാണ്ടി ഉമ്മൻ പട്ടികയിൽ നിന്ന് പുറത്തായതായാണ് വിവരം. കോൺഗ്രസിലെ മുസ്ലിം പ്രതിനിധി, […]
Read more

തലസ്ഥാനത്ത് നാളെ ഗതാഗത നിയന്ത്രണം; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രവേശന നിയന്ത്രണം

തിരുവനന്തപുരം: പുതിയ സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് മേയ് 18 (തിങ്കളാഴ്ച) നഗരത്തിൽ രാവിലെ ഏഴ് മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന ഗേറ്റിലൂടെ വിഐപി എൻട്രി മാത്രമായിരിക്കും ഉണ്ടാവുക. രാവിലെ 8 മണിക്കുള്ളിൽ സ്റ്റേഡിയത്തിൽ കയറണം. ഒമ്പത് മണിക്ക് ഗേറ്റുകളും റോഡും അടയ്ക്കും. പൊതുജനങ്ങള്‍ക്ക് സത്യപ്രതിജ്ഞ തത്സസമയം കാണുന്നതിനായി നഗരത്തിൽ ആറ് കേന്ദ്രങ്ങളിൽ എൽഇഡി വാളുകൾ ക്രമീകരിക്കും. തമിഴ്നാട് മുഖ്യമന്ത്രി വിജയ് സത്യപ്രതിജ്ഞക്ക് എത്തുമെന്ന ഉറപ്പ് ലഭിച്ചിട്ടില്ലെന്ന് പാലോട് രവി അറിയിച്ചു. സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങൾ […]
Read more

കോഴിക്കോടിന് മന്ത്രിയില്ലാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിന്ന് മന്ത്രി ഇല്ലാത്തതിൽ പ്രതിഷേധം ഉയർത്തി യൂത്ത് ലീഗ്. പാറക്കൽ അബ്‍ദുള്ളയ്ക്ക് മന്ത്രിപദവി നിഷേധിച്ചതിൽ ആണ് യുത്ത് ലീഗ് പരസ്യ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. പണിയെടുക്കാൻ കോഴിക്കോടും കൂലി വാങ്ങാൻ മറ്റുള്ളവരും എന്ന മുദ്രാവാക്യമാണ് പ്രവർത്തകർ ഉയർത്തുന്നത്. കുറ്റ്യാടി മണ്ഡലത്തിലെ പുറമേരിയിൽ ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മികച്ച നേട്ടം ഉണ്ടാക്കിയിട്ടും കോഴിക്കോടിനെ തഴഞ്ഞുവെന്നാണ് ആക്ഷേപം. ഒരു എംഎൽഎ മാത്രമുള്ള ജില്ലകൾക്കും മന്ത്രി സ്ഥാനം നൽകുന്നുണ്ട്. ഏഴിൽ ആറ് സീറ്റും ജയിച്ചിട്ടും ഒരു […]
Read more

കടുത്ത അതൃപ്തിയിൽ ലത്തീൻ സഭ, സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കും

തിരുവനന്തപുരം: കടുത്ത അതൃപ്തിയുമായി ലത്തീൻ സഭ. പരസ്യ പിന്തുണ നൽകിയിട്ടും വേണ്ട പരിഗണന കിട്ടിയില്ലെന്ന് സഭാ നേതൃത്വം അറിയിച്ചു. നാളത്തെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കും. നാല് എംഎൽഎമാർ ഉണ്ടായിട്ടും സമുദായത്തിന് കോൺഗ്രസ് മന്ത്രിയില്ലെന്ന് നേതൃത്വം പറയുന്നു. എം വിൻസെന്റിനെ മന്ത്രിയാക്കാത്തതിലും ഫിഷറീസ് വകുപ്പ് ലിഗിന് നൽകുന്നതിലുമാണ് ലത്തീൻ സഭ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്. മന്ത്രിസഭയിൽ ലത്തീൻ അംഗങ്ങൾക്ക് പ്രാതിനിധ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കടുത്ത പ്രതിഷേധവുമായി ലത്തീൻ സഭ രം​ഗത്തെത്തുന്നത്. ടോണി ചമ്മിണി, ടി ജെ വിനോദ്, എ ഡി തോമസ്, […]
Read more

‘എകെഎം അഷ്‌റഫിനെ മന്ത്രിയാക്കണം’; കുമ്പളയില്‍ ലീഗ് പ്രവര്‍ത്തകര്‍ രംഗത്ത്

കാസര്‍കോട്: മഞ്ചേശ്വം എംഎല്‍എ എകെഎം അഷ്‌റഫിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തി മണ്ഡലത്തിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍. ജില്ലയ്ക്കുള്ള പ്രാതിനിധ്യമായി അഷ്‌റഫിനെ വേണമെന്നാണ് ആവശ്യം. ഭരണത്തില്‍ പങ്കാളികളില്ലാത്തതിനാലാണ് എല്ലാ അവഗണനകള്‍ക്കും കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. എ കെ എമ്മിനെ മന്ത്രിയാക്കുമെന്നാണ് വിശ്വാസമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ലീഗിന്റെ മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, എൻ ഷംസുദീൻ, വി ഇ അബ്ദുൾ ഗഫൂർ, കെ എം ഷാജി എന്നിവരാണ് മന്ത്രിയാകുന്നത്. […]
Read more

ചെന്നിത്തലയുടെ നിർദേശം അംഗീകരിച്ച് ഹൈക്കമാൻഡ് ; ഐ. സി ബാലകൃഷ്ണനും കെ.എ തുളസിയും മന്ത്രിമാരാകും

തിരുവനന്തപുരം: കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ തർക്കങ്ങൾ തുടരുന്നതിനിടെ ,രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച നിർദ്ദേശം ഹൈക്കമാൻഡ് അംഗീകരിച്ചതായി സൂചന. ഇതുപ്രകാരം കെ.എ. തുളസിയും ഐ.സി. ബാലകൃഷ്ണനും മന്ത്രിമാരാകും. ഇരുവരും ടേം വ്യവസ്ഥയിലാകും മന്ത്രിസ്ഥാനം പങ്കിടുകയെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. എഐസിസിയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും, തനിക്ക് ഇപ്പോഴും പൂർണ്ണ പ്രതീക്ഷയുണ്ടെന്ന് ഐ.സി. ബാലകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിയിലെ പിന്നാക്ക വിഭാഗങ്ങളെ കോൺഗ്രസ് നേതൃത്വം കൈവിടില്ലെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ മന്ത്രിസഭയിലെ കോൺഗ്രസ് പ്രതിനിധികൾ […]
Read more

രണ്ട് മന്ത്രിസ്ഥാനം വേണമെന്ന തീരുമാനത്തിൽ അയഞ്ഞ് കേരള കോൺ​ഗ്രസ്

തിരുവനന്തപുരം: ചർച്ചകൾക്ക് ഒടുവിൽ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന തീരുമാനത്തിൽ അയഞ്ഞ് കേരള കോൺ​ഗ്രസ്. പി ജെ ജോസഫ് വിഭാ​ഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിക്കും. ജലവിഭവ വകുപ്പിലെ മന്ത്രിസ്ഥാനത്തേക്കാണ് ധാരണയായിരിക്കുന്നത്. കെപിസിസിയിൽ നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് ജോസഫ് ​ഗ്രൂപ്പ് അയഞ്ഞത്. അതേസമയം, ജലവിഭവ വകുപ്പിനായി ആർഎസ്പിയും അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിലായിരുന്നു കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ചീഫ്‌വിപ്പ് മന്ത്രി സ്ഥാനത്തിന് പകരം ആകില്ലെന്നായിരുന്നു മോൻസ് ജോസഫിൻ്റെ പ്രതികരണം. […]
Read more

മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷയിൽ ഐ സി ബാലകൃഷ്ണൻ

കോഴിക്കോട്: മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷയിൽ ഐ സി ബാലകൃഷ്ണന്‍. പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും പാര്‍ട്ടിയും നേതാക്കളും കൈവിടില്ലെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സ്വാതന്ത്ര്യം കിട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാനത്ത് പട്ടികവര്‍ഗ വിഭാഗങ്ങള്‍ യാതന അനുഭവിക്കുന്നുണ്ട്. അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വകുപ്പ് അനിവാര്യമാമെന്നും അത് തനിക്ക് ലഭിച്ചാല്‍ വളരെ കൃത്യമായി കൈകാര്യം ചെയ്യുമെന്നും ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ‘എന്റെ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടത്. ഒരു പട്ടിക വര്‍ഗക്കാരനെന്ന നിലയ്ക്ക് ഏറ്റവും താഴേത്തട്ടില്‍ വളര്‍ന്നുവന്ന എന്റെ ബയോഡാറ്റ കൃത്യമായി അറിയുന്ന നേതൃത്വം […]
Read more

സത്യപ്രതിജ്ഞ ചടങ്ങ്; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സുരക്ഷ സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഡിജിപി ചന്ദ്രശേഖര്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സത്യപ്രതിജ്ഞ ചടങ്ങ് കാണുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍ഇഡി സ്‌ക്രീന്‍ ഒരുക്കുമെന്ന് കെപിസിസി അറിയിച്ചു.ഘടകകക്ഷികളുമായുള്ള മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടയിലും സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണി നേതൃത്വം. പന്തല്‍ നിര്‍മാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. തുടക്കത്തില്‍ 12,000 പേര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും തിരക്ക് വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് 50,000 പേരെ […]
Read more

Recent News