‘എകെഎം അഷ്‌റഫിനെ മന്ത്രിയാക്കണം’; കുമ്പളയില്‍ ലീഗ് പ്രവര്‍ത്തകര്‍ രംഗത്ത്

കാസര്‍കോട്: മഞ്ചേശ്വം എംഎല്‍എ എകെഎം അഷ്‌റഫിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തി മണ്ഡലത്തിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍. ജില്ലയ്ക്കുള്ള പ്രാതിനിധ്യമായി അഷ്‌റഫിനെ വേണമെന്നാണ് ആവശ്യം.

ഭരണത്തില്‍ പങ്കാളികളില്ലാത്തതിനാലാണ് എല്ലാ അവഗണനകള്‍ക്കും കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. എ കെ എമ്മിനെ മന്ത്രിയാക്കുമെന്നാണ് വിശ്വാസമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ലീഗിന്റെ മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, എൻ ഷംസുദീൻ, വി ഇ അബ്ദുൾ ഗഫൂർ, കെ എം ഷാജി എന്നിവരാണ് മന്ത്രിയാകുന്നത്.

ഇക്കാര്യത്തിൽ ഉച്ചയ്ക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. മുഖ്യമന്ത്രിക്ക് ലിസ്റ്റ് കൈമാറുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *