ബാരിക്കേഡുകൾ വിശ്വാസം തിരിച്ചുപിടിക്കില്ല: തരൂർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഡൽഹിയിലെ കനത്ത സുരക്ഷാ നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ബാരിക്കേഡുകൾ കൊണ്ട് വീണ്ടെടുക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ തടയുന്നതിന് പകരം വ്യക്തമായ മറുപടികൾ നൽകുകയാണ് വേണ്ടതെന്നും തരൂർ പറഞ്ഞു.

ഡൽഹിയിൽ വിവിധയിടങ്ങളിൽ ചെക്ക്പോസ്റ്റുകളും ബാരിക്കേഡുകളും സ്ഥാപിച്ചതും വൻതോതിൽ പൊലീസിനെയും അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചതും അദ്ദേഹം വിമർശിച്ചു. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യുവാക്കളെ വീടുകളിൽനിന്നും തെരുവുകളിൽനിന്നും കസ്റ്റഡിയിലെടുക്കുന്നുവെന്നും ആരോപിച്ചു.

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നും കസ്റ്റഡിയിലുള്ളവരെ വിട്ടയക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. ജനാധിപത്യത്തിൽ ചോദ്യങ്ങളെ ഭയക്കുകയല്ല, അവയ്ക്ക് മറുപടി നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുകയും ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുകയും ചെയ്യേണ്ടത് അധികാരികളുടെ ഉത്തരവാദിത്തമാണെന്നും തരൂർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിമർശനം.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News