Category: politics

സർക്കാർനൽകിയ 178 വീടുകൾ ആർക്കും പോയിക്കണ്ട് ബോധ്യപ്പെടാം- മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തബാധിതർക്കായി നിർമിച്ച 178 വീടുകളുടെ അവസ്ഥ ആർക്കും നേരിട്ടുപോയി ബോധ്യപ്പെടാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തബാധിതരെ പൂർണമായും വിശ്വാസത്തിലെടുത്തും അവരുമായി കൃത്യമായ ചർച്ചകൾ നടത്തിയും മാത്രമാണ് പുനരധിവാസത്തിനായുള്ള ഓരോ നീക്കവും സർക്കാർ നടത്തിയത്. കുടുംബങ്ങളെപ്പോലെ ഒത്തൊരുമയോടെ കഴിഞ്ഞവർക്ക് ഒരിടത്ത് തന്നെ ജീവിക്കണമെന്ന ആഗ്രഹം ഉണ്ടായപ്പോഴാണ് ടൗൺഷിപ്പ് എന്ന ആശയം രൂപപ്പെട്ടത്. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും ഉൾപ്പെടെ വിളിച്ച് ചർച്ചകൾ നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വീട് നിർമാണം പൂർത്തിയായപ്പോൾ താമസക്കാരെ വിവരമറിയിച്ചിരുന്നു. എന്നാൽ, […]
Read more

അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ ആക്രമണം

ടെഹ്റാൻ: അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ ആക്രമണം. മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട് . മുസഫ ഐകാഡ് സിറ്റിയിലെ കമ്പനിയിലാണ് മിസൈൽ ഭാഗങ്ങൾ പതിച്ചത്. ആക്രമണത്തിൽ ഘാന സ്വദേശിക്കാണ് പരിക്കേറ്റത്. മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയും ചൈനയും സംയുക്ത ശ്രമം നടത്തുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. വിദേശകാര്യ മന്ത്രിമാർ തമ്മിൽ സംസാരിച്ചുവെന്നാണ് വിവരം. അതേസമയം, ഗൾഫ് രാജ്യങ്ങൾക്ക് മേൽ ആക്രമണം തുടരുന്ന ഇറാനെതിരെ രൂക്ഷ വിമർശനവുമായി യുഎഇ പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്ടാവ് […]
Read more

പ്രകടന പത്രിക തിരുത്തി എൽഡിഎഫ്

തിരുവനന്തപുരം: പ്രകടന പത്രിക തിരുത്തി എൽഡിഎഫ്. തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ. ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡ‍ികകളാണ് തിരുത്തിയിരിക്കുന്നത്. വനത്തിന് ബഫർസോൺ ഉണ്ടാക്കി നിയന്ത്രണങ്ങൾ കർശനമാക്കും എന്നത് ഒഴിവാക്കി. സംരക്ഷിത വനമേഖലകളിലും കോർസോണിന് ചുറ്റും ബഫർസോൺ ഉണ്ടാക്കി നിയന്ത്രണങ്ങൾ കർശനമാക്കും എന്നത് ഒഴിവാക്കി. മുഴുവൻ ഏകവിള തോട്ടങ്ങളെയും സ്വാഭാവിക വനങ്ങൾ ആക്കി മാറ്റാൻ ഇക്കോ റെസ്റ്റോറേഷൻ നടപ്പിലാക്കും എന്നതും ഒഴിവാക്കിയിട്ടുണ്ട്. ബഫർസോൺ സംബന്ധിച്ച് ജനഹിതം മുൻനിർത്തി സംസ്ഥാന സർക്കാർ നിർദേശങ്ങൾ കേന്ദ്രസർക്കാർ മുന്നിൽ […]
Read more

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കവെ പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ കണക്ക് അവതരിപ്പിക്കുന്നത് ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ചത്. ഭൂമിയും വീടും ജനങ്ങൾക്ക് യാഥാർഥ്യമാക്കിയതായി വ്യക്തമാക്കിയ മുഖ്യമന്ത്രി, ലൈഫ് മിഷൻ പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ പൂർത്തിയാക്കിയതായി പറഞ്ഞു. കൂടാതെ, നാലര ലക്ഷം […]
Read more

അയിഷ പോറ്റിക്കുനേരെ അസഭ്യവർഷം; രണ്ട് സി.പി.എം പ്രവർത്തകർക്കെതിരെ കേസ്

കൊട്ടാരക്കര: കരീപ്ര പഞ്ചായത്തിലെ സ്വീകരണത്തിനിടെ കൊട്ടാരക്കര യു.ഡി.എഫ് സ്ഥാനാർത്ഥി അയിഷ പോറ്റിക്ക് നേരെ അസഭ്യവർഷമെന്ന് പരാതി. രണ്ട് സി.പി.എം പ്രവർത്തകർക്കെതിരെ കേസ് എടുത്തു. കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപ്പൊയ്ക സ്വദേശി സതീഷ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. ഇരുവരും അയിഷ പോറ്റി സഞ്ചരിച്ച വാഹനം തടയാൻ ശ്രമിക്കുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു. വഞ്ചന കാട്ടിയല്ലേ എന്ന ചോദ്യം ഉയർത്തിക്കൊണ്ടായിരുന്നു ഇരുവരും അയിഷ പോറ്റിക്കുനേരെ തിരിഞ്ഞത്. സംഭവത്തിൽ വീഡിയോ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചതടക്കമുള്ള […]
Read more

വാടാനപ്പള്ളി ബിജെപി കിറ്റ് വിവാദം; പൊലീസ് കേസെടുക്കും

തൃശ്ശൂർ: വാടാനപ്പള്ളിയിൽ കിറ്റ് വിവാദത്തിൽ പൊലീസ് ഇന്ന് കേസെടുക്കും . തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ കേസെടുക്കാൻ പൊലീസ് മജിസ്ട്രേറ്റിന്റെ അനുവാദം തേടിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ജനപ്രാധനിധ്യ നിയമത്തിലെ വിവിധ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസെടുക്കുക. വാടാനപ്പള്ളിയിലെ ഗോഡൗൺ ഉടമ പ്രവീൺ, കിറ്റുകൾക്ക് ഓർഡർ നൽകിയ സതീഷ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് യുഡിഎഫ് എൻഡിഎ പ്രവർത്തകർ തമ്മിൽ കഴിഞ്ഞ ദിവസം വലിയ സംഘർഷം ഉണ്ടായിരിന്നു. ബിജെപി കിറ്റുകൾ വിതരണം ചെയ്‌ത്‌ തിരഞ്ഞെടുപ്പ് […]
Read more

ലൈംഗിക പീഡന പരാതി; പ്രശോഭ് വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്നീട് പരി​ഗണിക്കും

പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ചുവെന്ന കേസിൽ കോൺഗ്രസ് പുറത്താക്കിയ കൗണ്‍സിലര്‍ പ്രശോഭ് വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. തിങ്കളാഴ്ചത്തേയ്ക്കാണ് മാറ്റിയത്. മണ്ണാര്‍ക്കാട് എസ്‌സി/ എസ്ടി കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. താന്‍ നിരപരാധിയാണെന്നും തനിക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പ്രശോഭ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ദളിത് യുവതിയുടെ പരാതിയെ തുടര്‍ന്ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് പ്രശോഭിനെതിരെ കേസെടുത്തത്. പീഡനം, എസ്സി- എസ്ടി അതിക്രമ നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിലവില്‍ […]
Read more

തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പേര് മാറ്റാനാകില്ല: ബാലറ്റിൽ അഞ്ജലി പി വി എന്ന് പേര് തന്നെ

കൊച്ചി: തൃക്കാക്കരയിലെ NDA സ്ഥാനാർഥിയുടെ പേര് മാറ്റൽ സാധ്യമാകില്ല. നിലവിലുള്ള അഞ്ജലി പി വി എന്ന പേര് തന്നെയായിരിക്കും ബാലറ്റിൽ തുടരുക. അഞ്ജലി നായർ എന്ന് മാറ്റണമെന്ന് ആവശ്യംപ്പെട്ട് നിയമപോരാട്ടം നടത്തിയിരുന്നു .പോസ്റ്റൽ വോട്ടും ഹോം വോട്ടും പ്രിന്റ് ചെയ്തതിനു ശേഷമാണ് പരാതി നൽകിയത്. അതിനാൽ മാറ്റാൻ കഴിയില്ല എന്ന് വരണാധികാരി അറിയിച്ചു. ബാലറ്റിലെ അഞ്ജലി പി വി എന്ന പേര് അഞ്ജലി നായർ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാർത്ഥി ഹൈക്കോടതിയെ സമീപിച്ചിരുന്നു, ഹൈക്കോടതി അനുകൂലമായ ഉത്തരവ് […]
Read more

തൃശൂരില്‍ വോട്ടിനായി ബിജെപി കിറ്റുകള്‍ നല്‍കിയെന്ന് പരാതി

തൃശ്ശൂർ: തൃശ്ശൂരിൽ വോട്ടിനായി ബിജെപി കിറ്റുകള്‍ നല്‍കിയെന്ന് പരാതി. 900 രൂപയുടെ 48 കിറ്റുകള്‍ ഇതിനോടകം വിതരണം ചെയ്തുവെന്നാണ് വിവരം. ഒളരിയിലെ കാര്‍ത്തിക സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. കട പോലീസ് എത്തി കട സില് ചെയ്തു. ഇടത് പക്ഷത്തിലെ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. പണം മുടക്കി ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്നാണ് ഇവരുടെ ആരോപണം. വിഷു പ്രമാണിച്ച് ബിജെപി പ്രവര്‍ത്തകര്‍ അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റ് വിതരണം ചെയ്യുന്നുവെന്നാണ് എല്‍ഡിഎഫിന്റെ പരാതി. റിട്ടേണിംഗ് ഓഫീസര്‍ക്കടക്കം പരാതി നല്‍കുമെന്നും പറയുന്നു.
Read more

ശബരിമല യുവതീപ്രവേശം; ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് രൂപം നൽകി

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന കേസ് പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രൂപം നൽകി. ബെഞ്ചിന് നേതൃത്വം നൽകുന്നത് ജസ്റ്റിസ് സൂര്യകാന്ത് ആണ്. ബി.വി. നാഗരത്നയാണ് ബെഞ്ചിലെ ഏക വനിതാ ജസ്റ്റിസ് എന്നുമാണ് സുപ്രീം കോടതി വൃത്തങ്ങൾ നൽകുന്ന വിവരം. ഏപ്രിൽ ഏഴിനാണ് വാദം കേൾക്കൽ ആരംഭിക്കുന്നത്. ഏപ്രിൽ 7, 8 ,9 തീയതികളിലാവും ശബരിമല യുവതീ പ്രവേശനം എതിർക്കുന്നവരുടെ വാദം കോടതി കേൾക്കുക. അതേസമയം യുവതീ പ്രവേശനം അനുവദിക്കുന്നവരുടെ വാദം ഏപ്രിൽ […]
Read more

Recent News