സർക്കാർ വിരുദ്ധ വീഡിയോകൾക്ക് പൂട്ട്?

ഡൽഹി : ഡൽഹി സമരത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രസർക്കാർ. യൂട്യൂബും, എക്‌സും, ഗൂഗിളും പ്രത്യേക നിരീക്ഷണത്തിൽ. അൽഗോരിതം പ്രവർത്തിക്കുന്നതിൽ ബാഹ്യ ഇടപെടലുണ്ടോയെന്ന് അന്വേഷിക്കുകയാണ് സർക്കാർ. വീഡിയോകൾ സജസ്റ്റ് ചെയ്യുന്ന രീതിയിൽ പ്രത്യേക പരിശോധന നടത്താൻ നീക്കം. നിലവിലെ അൽഗോരിതം മാറ്റണമെന്ന് കേന്ദ്ര സർക്കാർ മെറ്റയോട് ആവശ്യപ്പെട്ടെന്ന് റിപ്പോർട്ടുണ്ട്. വിഷയത്തിൽ മെറ്റയുമായി വീണ്ടും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ ചർച്ച നടത്തും. കേന്ദ്രസർക്കാർ നടപടികൾക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സിജെപി സമരത്തിന് പിന്നാലെ കേന്ദ്രം സമൂഹമാധ്യങ്ങളെ വേട്ടയാടുന്നുവെന്നാണ് ആരോപണം. പ്രതിപക്ഷ നേതാക്കളുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾക്ക്‌ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ വിരുദ്ധ വിഡിയോകളുടെ പ്രചാരണം കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ നീക്കം . എന്നാൽ സർക്കാർ നീക്കം അപലപനീയം എന്ന് പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *