ഡൽഹി : യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന ആവശ്യവുമായി മന്ത്രി ഒ.ജെ ജനീഷ് ഡൽഹിയിലേക്ക്. ഈ ആവശ്യം രാഹുൽ ഗാന്ധിയോട് നേരിട്ട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് നാളെയോ മറ്റന്നാളോ രാഹുൽ ഗാന്ധിയുമായി ഒ.ജെ ജനീഷ് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. മന്ത്രിസ്ഥാനവും സംഘടനാ ചുമതലയും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് നീക്കം. മന്ത്രിയായതോടെ യൂത്ത് കോൺഗ്രസ് സംഘടനാ പ്രവർത്തനങ്ങളിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്ന സ്വയം വിമർശനവും വിലയിരുത്തലിലുമാണ് ഇത്തരമൊരു നീക്കം. സംഘടനയെ കൂടുതൽ സജീവമാക്കാൻ പുതിയ അധ്യക്ഷൻ വരേണ്ടതുണ്ടെന്ന ആവശ്യവും ശക്തമാണ്. കെപിസിസി അധ്യക്ഷ പ്രഖ്യാപനം നീളുന്നതും യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ അനിശ്ചിതത്വത്തിന് കാരണമായിരുന്നു.
രാഹുൽ ഗാന്ധിയെ നേരിൽ കാണാൻ ഒ.ജെ ജനീഷ്
