രാഹുൽ ഗാന്ധിയുടെ favourite BJP നേതാവ്?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി : ഇഷ്ടപ്പെട്ട ബിജെപി നേതാവ് ആരെന്ന ചോദ്യത്തിന് മറുപടി നൽകി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇൻസ്റ്റഗ്രാമിലൂടെ യുവാക്കളുമായി നടത്തിയ സംവാദത്തിലെ ചോദ്യത്തിനാണ് രാഹുൽ മറുപടി നൽകിയത്. ജെൻസിയുമായി സംവദിക്കാൻ രാഹുൽ ഇൻസ്റ്റഗ്രാമിൽ ആരംഭിച്ച ‘ആസ്‌ക് മി എനിതിങ്’ എന്ന സെഷൻ ശ്രദ്ധേയമാകുകയാണ്. ‘ബിജെപിയിലെ ഇഷ്ടമുള്ള നേതാവ് ആരാണ്’ എന്നായിരുന്നു ഇൻസ്റ്റ സംവാദത്തിൽ ഒരു വിദ്യാർഥി ഉയർത്തിയ ചോദ്യം. പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങാണ് തനിക്ക് ഇഷ്ടമുള്ള നേതാവെന്ന് രാഹുൽ മറുപടി നൽകി. അമരീന്ദർ സിങ് ‘കൂൾ’ വ്യക്തിയാണെന്നും സൈനിക വിദഗ്ധനാണെന്നും പറഞ്ഞ രാഹുൽ, ‘ഹലോ അമരീന്ദർ അങ്കിൾ’ എന്ന് വീഡിയോയിൽ അഭിസംബോധന ചെയ്യുകയും ചെയ്തു. കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടർന്ന് 2021ലാണ് പാർട്ടി വിട്ടത്. തുടർന്ന് സ്വന്തമായി പാർട്ടി രൂപീകരിച്ചു. പിന്നീട് 2022ൽ ഈ പാർട്ടി ബിജെപിയിൽ ലയിക്കുകയായിരുന്നു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News