കൊച്ചി: പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിൽ വീട്ടുമുറ്റത്ത് പെരുമ്പാമ്പിന്റേതെന്ന് സംശയിക്കുന്ന ഒൻപത് മുട്ടകൾ കണ്ടെത്തി. 22-ാം വാർഡിലെ മേപ്രത്തുപടി തൈക്കാവിന് എതിർവശത്ത് താമസിക്കുന്ന പുത്തുക്കാടൻ ഷെജീറിന്റെ വീട്ടുമുറ്റത്താണ് മുട്ടകൾ കണ്ടെത്തിയത്.
ഷെജീറിന്റെ ഭാര്യ റെമീസ വീട്ടുമുറ്റത്ത് പൂച്ചെടി നടുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണ് ഒൻപത് മുട്ടകൾ കണ്ടെത്തിയത്. തുടർന്ന് ഫോറസ്റ്റ് ഓഫീസിലും വെറ്ററിനറി ഡിപ്പാർട്ട്മെന്റിലും വിവരം അറിയിച്ചു. മുട്ടകൾ പെരുമ്പാമ്പിന്റേതാണെന്നാണ് സംശയിക്കുന്നതെന്ന് വനം വകുപ്പ് അറിയിച്ചു. പാടശേഖരത്തിന് സമീപത്താണ് വീട്.
