ചെന്നൈ : തെന്നിന്ത്യൻ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് റിലീസിനൊരുങ്ങുകയാണ്. ഇന്നലെ പുറത്ത്വിട്ട ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആക്ഷനും ഇമോഷനും വയലൻസിനും പ്രാധാന്യമുള്ളൊരു സിനിമയാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തില്‍ ഇരട്ട വേഷത്തിലാകും യാഷെന്നും സൂചനയും ട്രെയിലർ നല്‍കുന്നുണ്ട്. ഓഗസ്റ്റ് 26ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും.
ഇപ്പോഴിതാ ഇന്നലെ നടന്ന ട്രെയ്ലർ ലോഞ്ച് ഇവന്റിനിടെ യഷിനെ കുറിച്ച് ഗീതു മോഹൻദാസ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. പലരും തന്റെ കഴിവിനെ സംശയിച്ചപ്പോൾ തന്നിൽ വിശ്വാസമർപ്പിച്ച ഒരേയൊരാൾ യഷ് ആണെന്നായിരുന്നു ഗീതു മോഹൻദാസ് പറഞ്ഞത്. ഈ സിനിമയുടെ യാത്രയിൽ തനിക്ക് ഏറ്റവും വലിയ പ്രചോദനം തന്നത് യഷ് ആണെന്നും ഗീതു വ്യക്തമാക്കി.
