പുതുമുഖങ്ങളെ അണിനിരത്തി ‘കൊല്ലം കോട്ട കമ്പനി’യുമായി ടിനു പാപ്പച്ചൻ

കൊച്ചി : മലയാള സിനിമയിൽ തന്റേതായ ശൈലി കൊണ്ട് ശ്രദ്ധേയനായ ടിനു പാപ്പച്ചൻ ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന റോ ആക്ഷൻ ചിത്രം ‘കൊല്ലം കോട്ട കമ്പനി’യുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിത്രത്തിന്റെ ‘ലോക്കൽ’ സ്വഭാവത്തെ അടിവരയിടുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്. ടിനു പാപ്പച്ചൻ സിനിമകളുടെ പ്രത്യേകതയായ ആക്ഷൻ പാക്ക്ഡ് ദൃശ്യഭാഷയെ ഓർമ്മിപ്പിക്കുന്ന പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിക്കുകയാണ്.

കൊല്ലം കേന്ദ്രീകരിച്ചു കഥ നടക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ പുതുമുഖങ്ങളാണ് അവതരിപ്പിക്കുന്നത്. അരുൺ നാരായൺ, അഞ്ജന ഫിലിപ്പ്, ബിനു എസ്.ഡി, ടിനു പാപ്പച്ചൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അച്ചു ബേബി ജോൺ സഹനിർമ്മാതാവായി ചിത്രത്തിലുണ്ട്. ടിനു പാപ്പച്ചൻ സിനിമകളുടെ നട്ടെല്ലായ ശക്തമായ സാങ്കേതിക പ്രവർത്തകരുടെ നിര തന്നെയാണ് ഈ ചിത്രത്തിനുമുള്ളത്. ആർ. അരവിന്ദൻ, സുജിത്ത് സുന്ദരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *