സഭ നേരിടുന്ന വെല്ലുവിളികൾ ജനങ്ങളെ അറിയിക്കും; സിഎസ്ഐ ബിഷപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സഭ നേരിടുന്ന വെല്ലുവിളികൾ ജനങ്ങളെ അറിയിക്കുമെന്നും വിശ്വാസികൾ വിവേകത്തോടെ വോട്ട് ചെയ്യുമെന്നും ബിഷപ്പ് റവ. ഡോ. പ്രിൻസ്റ്റൻ ബെൻ. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് വോട്ടിടണമെന്ന് നിർദ്ദേശം നൽകിയിട്ടില്ലെന്നും സഭയിലെ മുഴുവൻ ആളുകളും വോട്ടിടാൻ വരുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ സഭാ നിലപാട് ചോദിക്കുന്നു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് വോട്ടിടണമെന്ന് നിർദ്ദേശം നൽകിയിട്ടില്ല. സഭ നേരിടുന്ന വെല്ലുവിളികൾ ജനങ്ങളെ അറിയിക്കും. സഭയിലെ മുഴുവൻ ആളുകളും വോട്ടിടാൻ വരും. സഭക്ക് മുന്നിലെ വെല്ലുവിളികൾ കണക്കിലെടുത്ത് രാഷ്ട്രീയ നിലപാട് എടുക്കാൻ എല്ലാവരും പ്രാപ്തരാണെന്നും സിഎസ്ഐ ബിഷപ്പ് വ്യക്തമാക്കി. പത്ത് ലക്ഷത്തോളം വിശ്വാസികൾ ഉണ്ട്. വോട്ട് നിർബന്ധമായും ചെയ്യണമെന്ന് സഭാവിശ്വാസികളെ പ്രേരിപ്പിക്കും. സഭ നേരിടുന്ന വെല്ലുവിളികൾ മുൻനിർത്തിയ ജനവിധിയായേക്കും. പുരോഹിതർ പറഞ്ഞാൽ കേൾക്കുന്നവരാണ് വിശ്വാസികൾ. പുരോഹിതരുടെ യോഗം വിളിക്കും. സഭാവിശ്വാസികളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിൽ നേരിട്ട് ഇടപെടില്ല. പക്ഷെ സഭ നേരിടുന്ന വെല്ലുവിളികൾ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറ‍ഞ്ഞു.

ടിടി പ്രവീണിന്റെ സ്ഥാനാർത്ഥിത്വത്തിലും സിഎസ്ഐ ബിഷപ്പ് പ്രതികരിച്ചു. സ്ഥാനാർത്ഥിത്വം കൊണ്ട് മാത്രം സഭയുടെ നിലപാടെന്ന് വ്യാഖ്യാനിക്കാനാകില്ലെന്നും ടി ടി പ്രവീണിന് സഭാ വിശ്വാസികളെ സ്വാധീനിക്കാൻ കഴിഞ്ഞേക്കുമെന്നുമായിരുന്നു പ്രതികരണം. ദലിത് ക്രൈസ്തവർക്കുള്ള സംവരണ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ട് വിശാലമായ പരിഹാരം കാണേണ്ടതാണ്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News