കാമുകന്‍ വിവാഹിതനെന്ന് അറിഞ്ഞു; തുടര്‍ന്ന് തര്‍ക്കം, യുവതിയെ തീകൊളുത്തി കൊന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ കാമുകിയെ തീകൊളുത്തി കൊന്ന് കാമുകന്‍. കാമുകന്‍ വിവാഹിതനാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ഹരിയാനയിലെ ഝജ്ജര്‍ ജില്ലയിലെ ഗുഭാന ഗ്രാമത്തില്‍ താമസിക്കുന്ന സുനില്‍ കുമാറിനെ (35) അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതായും രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടതായും പൊലീസ് പറഞ്ഞു.

ജൂണ്‍ 19 നാണ് ബസായ് ഗ്രാമത്തിലെ ദിവ്യ കതാരിയ (23) എന്ന യുവതിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആര്‍ട്ടെമിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയോടും അമ്മയോടും സംസാരിച്ചപ്പോള്‍, നിയമപരമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഇരുവരും പറഞ്ഞ മറുപടി.

ജൂണ്‍ 27 ന് യുവതി മരണത്തിന് കീഴടങ്ങി. ശേഷമാണ് ബന്ധുവായ വികാസ് ജൂണ്‍ 30-ന് പരാതി നല്‍കിയത്. സുനില്‍ എന്ന നോനിയാണ് തന്നെ തീകൊളുത്തിയെന്നും സത്യം ആരോടെങ്കിലും പറഞ്ഞാല്‍ തന്നെയും അമ്മയെയും സഹോദരിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ദിവ്യ കതാരിയ തന്നോട് പറഞ്ഞതായി പരാതിക്കാരന്‍ പറയുന്നു.

ജൂണ്‍ 18 ന് ദിവ്യ സുനില്‍ കുമാറിന്റെ സ്വര്‍ണക്കട സന്ദര്‍ശിച്ചതായും അയാള്‍ വിവാഹിതനാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായും അന്വേഷണത്തില്‍ വ്യക്തമായി. തര്‍ക്കത്തിനിടെ പ്രതി അവരുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു. എന്നാല്‍ അപായപ്പെടുത്തിയില്ല.

തര്‍ക്കം പരിഹരിക്കാനായി സോഹ്ന റോഡിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ഒരു റൂം ബുക്ക് ചെയ്ത് ഇരുവരും അവിടെ താമസിച്ചു. ജൂണ്‍ 19 ന് രാവിലെ ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. അതിനിടെ സുനില്‍ യുവതിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പിന്നീട് പ്രതി തന്നെയാണ് യുവതിയെ ആര്‍ട്ടെമിസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഒരു വര്‍ഷം മുന്‍പ് സ്വര്‍ണം വില്‍ക്കാന്‍ തന്റെ കടയില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്ന് ചോദ്യം ചെയ്യലില്‍ സുനില്‍ കുമാര്‍ പൊലീസിനോട് പറഞ്ഞു. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു. പ്രതിയുടെ കടയില്‍ നിന്ന് മണ്ണെണ്ണ കുപ്പിയും മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News