പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം: ടി പി രാമകൃഷ്ണൻ്റേത് എല്‍ഡിഎഫിന്റെ ഭാഷ; പ്രതികരണവുമായി ബിനോയ് വിശ്വം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ടി പി രാമകൃഷ്ണന്റെ നിലപാട് സ്വാഗതം ചെയ്യുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ടി പി രാമകൃഷ്ണന്‍ പറഞ്ഞതാണ് എല്‍ഡിഎഫിന്റെ ഭാഷ എന്നും അതാണ് എല്‍ഡിഎഫിന്റെ സംസ്‌കാരമെന്നും അദ്ദേഹം വ്യക്തമാക്കി. ടി പി രാമകൃഷ്ണന്‍ എടുത്ത സമീപനത്തോട് സിപിഐക്ക് യോജിപ്പുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

എല്ലാക്കാലത്തും ചര്‍ച്ചയ്ക്ക് വാതില്‍ തുറന്നു വച്ച പാര്‍ട്ടിയാണ് സിപിഐ എന്നും അത് ടി പി രാമകൃഷ്ണന് അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന് സിപിഐ ആദ്യം പറഞ്ഞത് ടി പി രാമകൃഷ്ണനോടാണ്. മെയ് മാസം ഏഴാം തീയതി ആയിരുന്നു അത് ആവശ്യപ്പെട്ടത്. അതിനുശേഷമാണ് ആണ് പുറത്തു പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഉപനേതാവ് പദവി കഴിഞ്ഞു എന്ന് പറയാന്‍ എല്‍ഡിഎഫിനകത്ത് ആര്‍ക്കും അവകാശമില്ലെന്നും അതാണ് ടിപി രാമകൃഷ്ണന്‍ പറഞ്ഞതെന്നും ബിനോയ് വിശ്യം പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ സിപിഐയുമായി ചര്‍ച്ചയുണ്ടാകുമെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ ഇന്ന് പറഞ്ഞത്. നിവലില്‍ ഉണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് ഇനി ചര്‍ച്ചയില്ല എന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാടിന് വിരുദ്ധമായ നിലപാടാണ് ഈ വിഷയത്തില്‍ ടി പി രാമകൃഷ്ണന്‍ സ്വീകരിച്ചിരുന്നത്.

നേതാക്കള്‍ പ്രസ്താവനകളില്‍ മിതത്വം പാലിക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ നിര്‍ദ്ദേശിച്ചിരുന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടത്. അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പിണറായി വിജയന്റെ പരാമര്‍ശം മുന്‍പുണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വന്നതാണെന്നും ചോദ്യത്തിന് ഉത്തരമായി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതൃപദവിയുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന്റെ നിലപാട് പറയേണ്ടത് സംസ്ഥാന സെക്രട്ടറിയാണെന്നും ടി പി രാകൃഷ്ണന്‍ പറഞ്ഞിരുന്നു. മുന്നണിയില്‍ പല കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകും പ്രശ്‌നങ്ങള്‍ കൂട്ടായി ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. സി ദിവാകരന്റെ വിമര്‍ശനം അദ്ദേഹത്തിന്റെ അഭിപ്രായമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ ഉപനേത്യസ്ഥാനം സിപിഐഎമ്മിന് തന്നെയായിരിക്കും എന്ന പിണറായി വിജയന്റെ പ്രതികരണമാണ് സിപിഐ-സിപിഐഎം തര്‍ക്കത്തിന് വഴിവെച്ചത്. ‘ഞാനാണ് കത്ത് കൊടുക്കേണ്ടത്. സിപിഐഎം നേതാവിന്റെ പേരാകും കത്തിലെന്നുമായിരുന്നു’ പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉപനോതാവ് പദവിയുമായി ബന്ധപ്പെട്ട ചര്‍ച്ച അടഞ്ഞ ആധ്യായമാണെന്ന് നേരത്തെയും പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. കേട്ടുകേള്‍വി പോലുമില്ലാത്ത വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് പറയുന്നതില്‍ എന്ത് പ്രസക്തിയെന്നും പിണറായി വിജയന്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സിപിഐ നേതാക്കള്‍ ഇതിനെതിരെ രംഗത്ത് വന്നത്.

ഇതിനിടെ സിപിഐയുടെ മുഖപത്രമായ ജനയുഗത്തില്‍ പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി എഴുതിയ ലേഖനം സിപിഐഎം നേതാക്കളെ പ്രകോപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി എന്‍ മോഹനനും സംസ്ഥാന കമ്മിറ്റി അംഗം വി ശിവന്‍കുട്ടിയും സിപിഐയെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തിയിരുന്നു. സിപിഐയുടെ സിപിഐഎമ്മിന്റെയും വര്‍ഗ്ഗബഹുജന സംഘടകളും ഈ വിഷയത്തില്‍ പരസ്പരം വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിനും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോനും പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട വാദപ്രതിദാവങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു.

..

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News