നേടിയത് 231 കോടി, ഇനി ഒടിടിയിലേക്ക് ദൃശ്യം 3, എപ്പോള്‍?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : മോഹൻലാല്‍ നായകനായി മെയ് 21ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ദൃശ്യം 3. മലയാളത്തിന്റെ എക്കാലത്തേയും ഹിറ്റ് ഫ്രാഞ്ചസികളില്‍ ഒന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗവും വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. ഏഴാം ദിനമെത്തിയപ്പോള്‍ തന്നെ ആഗോള ബോക്സ് ഓഫീസില്‍ 200 കോടിയിലധികം ദൃശ്യം 3 നേടിയിരുന്നു. എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളും മോഹൻലാല്‍ നായകനായി 200 കോടി ക്ലബില്‍ കയറിയവയാണ്. നിലവില്‍‌ 231.26 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ എന്നാണ് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയാളത്തിലെ എക്കാലത്തെയും നാലാമത്തെ ഉയര്‍ന്ന കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോര്‍ഡ് നേടാൻ ഇനി കേവലം നാല് കോടി മാത്രമാണ് ദൃശ്യം 3ന് വേണ്ടത്. ആഗോളതലത്തില്‍ 235.26 കോടി നേടിയ ചിത്രമായ വാഴ 2: ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് ആണ് ദൃശ്യം 3ന് തൊട്ടുമുന്നിലുള്ളത്. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ യഥാക്രമം മഞ്ഞുമ്മല്‍ ബോയ്സ് (241.03 കോടി), എമ്പുരാൻ (266.81 കോടി), ലോക: ചാപ്റ്റര്‍ 1- ചന്ദ്ര (303 കോടി) എന്നീ ചിത്രങ്ങളാണ് ഉള്ളത്. ഇപ്പോഴിതാ മോഹൻലാലിന്റെ ദൃശ്യം 3 ഒടിടിയിലേക്കും എത്താൻ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും ചിത്രത്തിന്റെ ഒടിടി സ്‍ട്രീമിംഗ് എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 18ന് ആയിരിക്കും ചിത്രത്തിന്റെ ഒടിടി സ്‍ട്രീമിംഗ് തുടങ്ങുക എന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News