ദുബായ് : ദുബായ് ക്രീക്കിൽ മുങ്ങിത്താഴ്ന്ന വ്യക്തിയുടെ ജീവൻ സാഹസികമായി രക്ഷപ്പെടുത്തിയ സൗദി അറേബ്യൻ പൗരന് ദുബായ് പോലീസിന്റെ ആദരം. മികച്ച സാമൂഹിക പ്രതിജ്ഞാബദ്ധതയും ധീരതയും പ്രകടിപ്പിച്ച സൗദി പൗരനായ അബ്ദുൽറസാഖ് ബിൻ സആൽ ബിൻ ജബർ അൽ റുവൈലിയെയാണ് ദുബായ് പോലീസ് പോർട്ട്‌സ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹസ്സൻ സുഹൈൽ അൽ സുവൈദി ആദരിച്ചത്. അപകടത്തിൽപ്പെട്ട വ്യക്തിയെ കണ്ട് സമയം പാഴാക്കാതെ ഉടനടി പ്രവർത്തിച്ച അബ്ദുൽറസാഖ് അൽ റുവൈലിയുടെ മാനുഷിക മൂല്യങ്ങളെയും ധൈര്യത്തെയും ബ്രിഗേഡിയർ ഹസ്സൻ സുഹൈൽ അൽ സുവൈദി പ്രശംസിച്ചു.
Post Views: 45



