വയോജനക്ഷേമം മുൻഗണനാ വിഷയം: മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്ന വിഷയമാണ് വയോജനക്ഷേമമെന്നും, വയോജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ കേവലം നിയമപരമായ പ്രക്രിയകളിലൂടെ മാത്രം തീർപ്പാക്കാൻ സാധിക്കില്ലെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ. ഇന്ത്യയിലാദ്യമായി രൂപീകരിച്ച കേരള സംസ്ഥാന വയോജന കമ്മീഷന്റെ ഒന്നാം വാർഷികാഘോഷ പരിപാടികൾ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിൽ ഡെമോഗ്രാഫിക് ചേഞ്ച് വളരെ വേഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ജനസംഖ്യയിൽ വയോജനങ്ങളുടെ ശതമാനം വർധിച്ചുവരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ വയോജനക്ഷേമത്തിന് മുൻഗണന നൽകുന്നത്. വയോജനങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രയാസം ഒറ്റപ്പെടലാണ്. ജോലി സംബന്ധമായും മറ്റും മക്കൾ വിദേശത്തു പോകുന്നതും  മറ്റ് പല കാരണങ്ങളും കൊണ്ട് ഇത്തരം ഒറ്റപ്പെടലുകൾ വർധിക്കുന്നു. സർക്കാരിന് സംവിധാനങ്ങൾ ഒരുക്കാൻ സാധിക്കുമെങ്കിലും സമൂഹമെന്ന നിലയിൽ എല്ലാവരും ചേർന്നാണ് ഇതിന് പരിഹാരം കാണേണ്ടത്.

വയോജന കമ്മീഷനു മുന്നിൽ എത്തുന്ന ഭൂരിഭാഗം പരാതികളും സ്‌നേഹത്തോടെയും വാത്സല്യത്തോടെയും മക്കൾക്ക് എഴുതിനൽകിയ സ്വത്തോ വീടോ പിന്നീടുണ്ടാകുന്ന പ്രശ്‌നങ്ങൾ കാരണം  തിരികെ വേണമെന്നാവശ്യപ്പെട്ടുള്ളവയാണ്. ടോൾ ഫ്രീ നമ്പറിലേക്ക് വരുന്ന കോളുകളിൽ ഭൂരിഭാഗവും ആഴ്ചയിൽ ഒരിക്കലെങ്കിലും ആരോടെങ്കിലും സംസാരിക്കാൻ ആഗ്രഹിക്കുന്നവരുടേതാണ്.

പുതിയ സർക്കാർ അധികാരമേറ്റ ശേഷം പ്രഖ്യാപിച്ച വയോജനങ്ങൾക്ക് മാത്രമായുള്ള പ്രത്യേക വകുപ്പ് അന്തിമരൂപത്തിലേക്ക് എത്തുകയാണെന്നും, വയോജനക്ഷേമ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മുൻ മാതൃകകൾ ഒന്നുമില്ലാതിരുന്നിട്ടും ഒരു വർഷത്തിനുള്ളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്താൻ വയോജന കമ്മീഷന് സാധിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

 വയോജനങ്ങൾ ഒരിക്കലും ബാധ്യതയല്ല, പുതിയ കേരളത്തിന്റെ വലിയൊരു സാധ്യതയാണെന്ന്  ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ പറഞ്ഞു. വയോജനങ്ങൾക്കായി കഴിഞ്ഞ സർക്കാർ കമ്മീഷൻ രൂപീകരിച്ചപ്പോൾ ഈ സർക്കാർ ഒരു പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ച് പ്രവർത്തനങ്ങൾ വിപുലീകരിക്കുകയാണെന്നും, എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകാമെന്നും മന്ത്രി പറഞ്ഞു.

വയോജന കമ്മീഷന്റെ ഒരു വർഷത്തെ  പ്രവർത്തനങ്ങൾ വിവരിക്കുന്ന ലഘുലേഖ മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ ചടങ്ങിൽ പ്രകാശനം ചെയ്തു.  ചടങ്ങിൽ വയോജന കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. കെ. സോമപ്രസാദ്, സെക്രട്ടറി വിനോദ് ജി, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർ, വയോജന കമ്മീഷൻ അംഗങ്ങളായ അമരവിള രാമകൃഷ്ണൻ, കെ.എൻ.കെ. നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News