കോടതി യുദ്ധത്തിൽ ഇലോൺ മസ്കിന് വൻ തിരിച്ചടി

ഓക്ക്‌ലൻഡ്: ലോകമെമ്പാടും വലിയ തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിറ്റിയുടെ (ChatGPT) നിർമ്മാതാക്കളായ ഓപ്പൺഎഐയും ലോകകോടീശ്വരൻ ഇലോൺ മസ്കും തമ്മിൽ യുഎസ് കോടതിയിൽ നടന്ന ചരിത്രപ്രസിദ്ധമായ നിയമപോരാട്ടത്തിൽ ഒടുവിൽ ഓപ്പൺഎഐയ്ക്ക് അനുകൂലമായി വിധി. ഓപ്പൺഎഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സാം ആൾട്ട്മാനെ പദവിയിൽ നിന്ന് പുറത്താക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി ഇലോൺ മസ്ക് ഫയൽ ചെയ്ത ഹർജി കാലിഫോർണിയയിലെ ഓക്ക്‌ലൻഡ് ഫെഡറൽ കോടതി തള്ളി.

ഇതോടെ 852 ബില്യൺ ഡോളർ (ഏകദേശം 85,200 കോടി ഡോളർ) മൂല്യമുള്ള ഓപ്പൺഎഐ കമ്പനിക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ (Initial Public Offering) ലക്ഷ്യമാക്കി മുന്നോട്ട് പോകാനുള്ള വഴി തുറന്നു. എങ്കിലും മൂന്ന് ആഴ്ച നീണ്ടുനിന്ന നാടകീയമായ വിചാരണയ്ക്കൊടുവിൽ പുറത്തുവന്ന വിവരങ്ങൾ ഇരുപക്ഷത്തിന്റെയും അന്തസ്സിന് വലിയ രീതിയിൽ കോട്ടം വരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *